LiveTV

Live

Kerala

പാലക്കാട്-തമിഴ്‍നാട് അതിര്‍ത്തിയില്‍ കര്‍ഷകരുടെ പ്രതിഷേധം

പാലക്കാട്-തമിഴ്‍നാട് അതിര്‍ത്തിയില്‍ കര്‍ഷകരുടെ പ്രതിഷേധം
Summary
ആളിയാറില്‍ നിന്നും കേരളത്തിന് അര്‍ഹതപ്പെട്ട ജലം തമിഴ്‍നാട് നല്‍കുന്നില്ലെന്ന് ആരോപിച്ച് കര്‍ഷകര്‍ വാഹനങ്ങള്‍ തടയുന്നു

തമിഴ്നാട്ടില്‍നിന്നുള്ള ചരക്കുവാഹനങ്ങള്‍ പാലക്കാട് ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ കര്‍ഷകര്‍ തടയുന്നു. ആളിയാറില്‍ നിന്നും കേരളത്തിന് നല്‍കേണ്ട വെള്ളം തമിഴ്നാട് വിട്ടുനല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ചരക്കുവാഹനങ്ങള്‍ തടയുന്നത്



മീനാക്ഷിപുരം, ഗോപാലപുരം, ഒഴലപ്പതി, വേലന്താവളം എന്നീ അതിര്‍ത്തികളിലാണ് കേരളത്തിലെ കര്‍ഷകര്‍ തമിഴ്നാട്ടില്‍ നിന്നുള്ള ചരക്കുവാഹനങ്ങള്‍ തടയുന്നത്. രാവിലെമുതല്‍ തന്നെ സ്ത്രീകളും കുട്ടികളുമടക്കം വെള്ളക്കുടങ്ങളുമേന്തി റോഡുകളില്‍ കുത്തിയിരുന്നു. പറമ്പിക്കുളം - ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് അവകാശപ്പെട്ട ജലം നല്‍കാതെ തമിഴ്നാട് പാലക്കാടിനെ കടുത്ത വരള്‍ച്ചയിലേക്ക് തള്ളിവിടുകയാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു. കേരള സര്‍ക്കാര്‍ ഇടപെട്ട് അടിയന്തരമായി പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് സമരം നീളുമെന്നും സമരക്കാര്‍ മുന്നറിയിപ്പു നല്‍കി

കരാര് പ്രകാരമുള്ള ജലം തടയാനുള്ള അവകാശം തമിഴ്നാടിനില്ലെന്നും ‌ അന്തര്‍ സംസ്ഥാന നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട വിഷമായതിനാല് മുഖ്യമന്ത്രിയുടെ ശ്രദ്ധയില് പെടുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി തോമസ് പറഞ്ഞു.

നിലവില്‍ പാലക്കാട് ജില്ലയിലെ നെല്‍കൃഷികളെല്ലാം ഉണങ്ങിയിട്ടുണ്ട്. തമിഴ്നാട് ജലം നല്‍കിയില്ലെങ്കില്‍ കുടിവെള്ളം പോലും ലഭിക്കില്ല എന്നതാണ് ജില്ലയിലെ പലപ്രദേശങ്ങളിലെയും സ്ഥിതി.