LiveTV

Live

Kerala

ജിഷാ കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 10 ലേക്ക് മാറ്റി

ജിഷാ കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 10 ലേക്ക് മാറ്റി
Summary
വിചാരണ എന്ന് ആരംഭിക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ കോടതി പത്താം തിയതി തീരുമാനിക്കും.

ജിഷാ കൊലപാതക കേസ് പരിഗണിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അടുത്തമാസം 10ാം തീയതിയിലേക്ക് മാറ്റി. വിചാരണ എന്ന് ആരംഭിക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ കോടതി പത്താം തിയതി തീരുമാനിക്കും.

വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും കേസില്‍ തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ ജിഷയുടെ പിതാവ് കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം കോടതി തള്ളുകയും വിചാരണ എത്രയും വേഗം ആരംഭിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉണ്ണികൃഷ്ണന്‍ വാദി ഭാഗത്തിന് വേണ്ടി ഹാജരാകും. അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടി ആളൂരും ഇന്ന് കോടതിയില്‍ ഹാജരാകും.