LiveTV

Live

Kerala

പത്മപുരസ്‌ക്കാരം ഗുരുകാരണവന്‍മാര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ചേമഞ്ചേരി

പത്മപുരസ്‌ക്കാരം ഗുരുകാരണവന്‍മാര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ചേമഞ്ചേരി
Summary
വാര്‍ദ്ധക്യം ബാധിക്കാത്ത കലാസപര്യയില്‍ ഗുരുവിന്റെ മുഖത്ത് ഇന്നും നവരസങ്ങള്‍ക്ക് യൗവനം...

കഥകളി രംഗത്തെ സമഗ്ര സംഭാവന കണത്തിലെടുത്ത് ലഭിച്ച പത്മ പുരസ്‌കാരം സന്തോഷം നല്‍കുന്നുവെന്ന് ഗുരു
ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍. പുരസ്‌കാരം ഗുരുകാരണവന്‍മാര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

102ആം വയസ്സിലേക്ക് കടക്കുമ്പോഴും കലാരംഗത്തെ സജീവസാന്നിധ്യമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ക്ക് പത്മശ്രീ ലഭിച്ച വാര്‍ത്തയെ ആഹ്ലാദത്തോടെയാണ് ചേലിയക്കാര്‍ സ്വീകരിച്ചത്. രാവിലെ തന്നെ കേന്ദ്ര അണ്ടര്‍സെക്രട്ടറി ഗുരുവിന്റെ വീട്ടില്‍ വിളിച്ച് പുരസ്‌കാര വിവരം അറിയിച്ചു. ഇതോടെ ഗുരുവിന്റെ വീട്ടിലേക്ക് ശിഷ്യരും നാട്ടുകാരും എത്തി തുടങ്ങി. മധുരം നല്‍കി ഏവരെയും സ്വീകരിച്ച ഗുരു പുരസ്‌കാര ലബ്ദിയിലെ സന്തോഷം മറച്ച് വെച്ചില്ല.

മുല്ലപ്പള്ളി രാമചന്ദ്രന്‍, ബി ജെപി നേതാവ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ള, ഗുരുവിന്റെ ശിഷ്യ ഡോ. രമാദേവി തുടങ്ങിയവരും ആശംസയുമായി വീട്ടിലെത്തി. തൊണ്ണൂറ്റിഒമ്പതാം വയസ്സില്‍ കൃഷ്ണവേഷത്തില്‍ ഗുരു അരങ്ങിലെത്തിയത് കഥകളിയോടുളള തന്റെ അടങ്ങാത്ത ആഗ്രഹം മൂലമായിരുന്നു. വാര്‍ദ്ധക്യം ബാധിക്കാത്ത കലാസപര്യയില്‍ ഗുരുവിന്റെ മുഖത്ത് ഇന്നും നവരസങ്ങള്‍ക്ക് യൗവനം.