LiveTV

Live

Kerala

രണ്ടാം മാറാട് കേസില്‍ സിബിഐ എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തു

രണ്ടാം മാറാട് കേസില്‍ സിബിഐ എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തു
Summary
മുസ്‌ലിം ലീഗ് നേതാക്കള്‍ പ്രതികള്‍

രണ്ടാം മാറാട് കേസില്‍ സിബിഐ എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തു. മായിന്‍ ഹാജി അടക്കമുള്ള മുസ്‌‌ലിം ലീഗിന്റെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെയാണ് എഫ്ഐആറില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് സിബിഐ ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കേസ് ഏറ്റെടുക്കുന്നത്.

മുസ്‌ലീം ലീഗിന്റെ മുന്‍സംസ്ഥാന സെക്രട്ടറി എംസി മായിന്‍ ഹാജി, പി പി മൊയ്തീന്‍ കോയ, എന്‍ഡിഎഫ് നേതാക്കള്‍, മാറാട് മഹല്ലിലെ ചില അംഗങ്ങള്‍ മാറാടിലെ ചില പ്രാദേശിക ‌സംഘടനകളിലെ നേതാക്കള്‍ എന്നിവരെയാണ് എഫ്ഐആറില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. സിബിഐയുടെ ചെന്നൈ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.

2003 മേയ് രണ്ടിന് മാറാട് കടൽത്തീരത്ത് നടന്ന കൂട്ടക്കൊലയിൽ ഒന്പത് പേർക്കാണ് ജീവൻ നഷ്ടമായത്. മാറാട് അന്വേഷണ കമ്മീഷനായ ജസ്റ്റിസ് തോമസ് പി. ജോസഫ് സർക്കാരിന് മുൻപ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ കലാപത്തിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷണം വേണമെന്ന ശിപാർശയുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ കൊളക്കാടൻ മൂസാഹാജി 2012 മുതൽ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കേസ് സിബിഐക്ക് വിട്ടത്.