LiveTV

Live

Kerala

കൊല്ലം ഉപാസന കോളജില്‍ അനാവശ്യ ഫൈന്‍ ഈടാക്കി വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്നതായി പരാതി

കൊല്ലം ഉപാസന കോളജില്‍ അനാവശ്യ ഫൈന്‍ ഈടാക്കി വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്നതായി പരാതി
Summary
ഈടാക്കുന്ന ഫൈന്‍ എന്തിനാണെന്ന് വ്യക്തമാക്കാതെയാണ് കോളജ് റെസീപ്റ്റ് നല്‍കുന്നത്.
കൊല്ലം ഉപാസന കോളജില്‍ അനാവശ്യ ഫൈന്‍ ഈടാക്കി വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്നതായി പരാതി

ഫൈന്‍ ഈടാക്കി സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥികളെ സാമ്പത്തിക ചൂഷണത്തിന് വിധേയമാക്കുന്നതായി പരാതി. ലീവെടുക്കുന്നത് മുതല്‍ മുടി കെട്ടാത്തതിനുള്‍പ്പെടെയാണ് കൊല്ലം ഉപാസന നഴ്സിങ് കോളജ് അനധികൃതമായി വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്നത്. ഈടാക്കുന്ന ഫൈന്‍ എന്തിനാണെന്ന് വ്യക്തമാക്കാതെയാണ് കോളജ് റെസീപ്റ്റ് നല്‍കുന്നത്.

കൊല്ലത്തെ ഉപാസന നഴ്സിങ് കോളജ് അധികൃതര്‍ വിദ്യാര്‍ഥിയില്‍ നിന്ന് ഈടാക്കിയ ഫൈനിന്റെ റെസീപ്റ്റാണിത്. ലീവെടുത്തതിന് കോളജ് അനധികൃതമായി ഈടാക്കിയ 200 രൂപ ഫൈനാണ് റെസീപ്റ്റിലുള്ളത്.

വിദ്യാര്‍ഥി ഇവിടെ ജോലിയില്‍ പ്രവേശിച്ചാല്‍ ഒരു ലീവിന് 3 ദിവസം അഡീഷണല്‍ ഡ്യൂട്ടിയും ചെയ്യണം. ഈ കോളജിന്റെ തന്നെ ഹോസ്റ്റലിലെ വിദ്യാര്‍ഥിക്ക് ഫൈന്‍ ഈടാക്കിയ മറ്റൊരു റെസീപ്റ്റാണിത്. മുടി കെട്ടാത്തതിന് എന്ന പേരിലാണ് ഈ 100 രൂപ ഫൈന്‍ ഈടാക്കിയിരിക്കുന്നത്. ഇത് ഇവിടെ ഒരു പതിവ് രീതിയാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഫൈന്‍.

ഐഡി കാര്‍ഡ് കൊണ്ടുവരാത്തത് മുതല്‍ ലൈബ്രറി ബുക്ക് തിരിച്ചടച്ചില്ലെങ്കില്‍ വരെ ഭീമമായ സംഖ്യ ഈടാക്കിയാണ് കോളജ് അധികൃതര്‍ വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്നത്. വിദ്യാര്‍‌ഥികളെ സാമ്പത്തികമായി ചൂഷണം ചെയ്യാന്‍ കാരണങ്ങള്‍ പലതെന്ന് മാത്രം. 4500 രൂപ ഫീസ് ഈടാക്കുന്ന ഹോസ്റ്റലില്‍ സൌകര്യങ്ങളുടെ അപര്യാപ്ത നിലനില്‍ക്കെയാണ് ഈ ചൂഷണം തൂടരുന്നതെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.