LiveTV

Live

Kerala

കടുത്ത ചൂടില്‍ വലഞ്ഞ് കുഞ്ഞുങ്ങളും ഗര്‍ഭിണികളും

കടുത്ത ചൂടില്‍ വലഞ്ഞ് കുഞ്ഞുങ്ങളും ഗര്‍ഭിണികളും
Summary
കൂടുതല്‍ വെള്ളം കുടിക്കുകയും വെയില്‍ ഏല്‍ക്കാതെ ശ്രദ്ധിക്കുകയും ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു

കടുത്ത ചൂടിനെ പ്രതിരോധിക്കാനാവാതെ ഗര്‍ഭിണികളും കുട്ടികളും വലയുന്നു. ശരീരത്തിലെ ജലാംശം കുറയുന്നതാണ് ഇവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ‌കൂടുതല്‍ വെള്ളം കുടിക്കുകയും വെയില്‍ ഏല്‍ക്കാതെ ശ്രദ്ധിക്കുകയും ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

കേരളത്തിലെ ചൂട് എത്ര ഡിഗ്രിയാണെന്ന് അറിയാമല്ലോ -34 മുതല്‍ 40- 41 ഡിഗ്രി വരെ. സാധാരണ ഗതിയില്‍ തന്നെ ഗര്‍ഭിണികള്‍ കൂടുതല്‍ വെള്ളം കുടിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. കടുത്ത വേനലില്‍ 20 ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചില്ലെങ്കില്‍ ഗര്‍ഭിണികളുടെ ആരോഗ്യസ്ഥിതി വഷളാകും.

ഈ കനത്ത ചൂടില്‍ കുഞ്ഞുങ്ങളുടെ കാര്യവും കഷ്ടമാണ്... നാല് മാസം പ്രായമുള്ള അലന്‍ അഹ്സന്റെ ഉമ്മ തന്നെ പറയും ഓരോ ദിവസവും തള്ളിനീക്കുന്നതിന്റെ പ്രയാസം.

കുട്ടികള്‍ക്ക് ഇടയ്ക്കിടയ്ക്ക് ജ്യൂസ്, കഞ്ഞിവെള്ളം തുടങ്ങിയവ നല്‍കുക.. മുലയൂട്ടുന്ന അമ്മമാര്‍ കൂടുതല്‍ വെള്ളം കുടിക്കുക. കുട്ടികളെ നേര്‍ത്ത അയഞ്ഞ ഉടുപ്പുകള്‍ ധരിപ്പിക്കുക. വെയില്‍ കൊള്ളാതെ സൂക്ഷിക്കുക. അല്ലാതെ ചൂടില്‍ നിന്ന് രക്ഷനേടാന്‍ വേറെ വഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.