LiveTV

Live

Kerala

ഹരിവരാസന നിര്‍വൃതിയില്‍ തീര്‍ത്ഥാടകര്‍

ഹരിവരാസന നിര്‍വൃതിയില്‍ തീര്‍ത്ഥാടകര്‍
Summary
ഗാനഗന്ധര്‍വന്‍ യേശുദാസിന്‍റെ ശബ്ദത്തിലുള്ള ഈ കീര്‍ത്തനം കേട്ടാണ് അയ്യപ്പന്‍ ഉറങ്ങുന്നതെന്നാണ് തീര്‍ത്ഥാടകരുടെ വിശ്വാസം.

ഹരിവരാസന നിര്‍വൃതിയില്‍ തീര്‍ത്ഥാടകര്‍. അയ്യപ്പന്‍റെ ഉറക്കുപാട്ട്. ചിട്ടപ്പെടുത്തിയത് മധ്യമാവതി രാഗത്തില്‍. ഏഴുപാദങ്ങള്‍ നടയടയ്ക്കുമ്പോള്‍ കേള്‍ക്കാം.

ശബരിമല സന്നിധാനത്ത് എന്നും മുഴങ്ങി കേള്‍ക്കുന്ന കീര്‍ത്തനമാണ് ഹരിവരാസനം. ഗാനഗന്ധര്‍വന്‍ യേശുദാസിന്‍റെ ശബ്ദത്തിലുള്ള ഈ കീര്‍ത്തനം കേട്ടാണ് അയ്യപ്പന്‍ ഉറങ്ങുന്നതെന്നാണ് തീര്‍ത്ഥാടകരുടെ വിശ്വാസം.

ശബരിമലയില്‍ തിരക്ക് വര്‍ധിയ്ക്കുന്നതിന് അനുസരിച്ച് നടയടയ്ക്കുന്ന സമയങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താറുണ്ടെങ്കിലും അയ്യപ്പന്‍റെ ഉറക്കു പാട്ടിന് മാറ്റമൊന്നുമില്ല. രാത്രിയില്‍ അത്താഴ പൂജയ്ക്കു ശേഷമാണ് ആറു മിനിറ്റോളം ദൈര്‍ഘ്യമുള്ള ഹരിവരാസനം പാടുക. ഇതു കേള്‍ക്കാനായി മാത്രം ശബരിമലയില്‍ തങ്ങുന്ന നിരവധി ഭക്തരുണ്ട്. ഒരു ആചാരം പോലെ ഹരിവരാസനം കേട്ട് മലയിറങ്ങുന്നവര്‍.

പുറത്ത് ഉച്ഛഭാഷിണിയില്‍ കേള്‍ക്കുന്ന വിധത്തിലല്ല, ശ്രീകോവിലിനുള്ളില്‍ ഉറക്കു പാട്ട് പാടുന്നത്. മന്ത്രം ജപിയ്ക്കുന്ന താളത്തില്‍ ശാന്തിമാര്‍ ചൊല്ലും. ആ സമയം ശ്രീകോവിലിനു മുന്‍പില്‍ നില്‍ക്കുന്നവര്‍ ഇത് ഏറ്റുപാടും. ഹരിവരാസന കീര്‍ത്തനത്തിന് ആകെ പതിനാറു പാദങ്ങളാണ് ഉള്ളത്. സംഗീതസംവിധായകന്‍ ജി. ദേവരാജന്‍ മാസ്റ്ററാണ് ഹരിവരാസനം ചിട്ടപ്പെടുത്തിയത്.