LiveTV

Live

Kerala

ബി ജെ പി നീക്കത്തെ കേരളം പ്രതിരോധിക്കും; എം ടിക്ക് പരക്കെ പിന്തുണ

ബി ജെ പി നീക്കത്തെ കേരളം പ്രതിരോധിക്കും; എം ടിക്ക് പരക്കെ പിന്തുണ
Summary
എം ടിയുടെ മുന്‍കാല സിനിമകളോടുള്ള വിരോധമാണ് സംഘ്പരിവാര്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നതെന്ന് കഥാകൃത്ത് വി ആര്‍ സുധീഷ് കുറ്റപ്പെടുത്തി

എം ടി വാസുദേവന്‍ നായര്‍ക്കെതിരായ ബി ജെ പി നീക്കത്തില്‍ പ്രതിഷേധം തുടരുന്നു. എം ടിയുടെ മുന്‍കാല സിനിമകളോടുള്ള വിരോധമാണ് സംഘ്പരിവാര്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നതെന്ന് കഥാകൃത്ത് വി ആര്‍ സുധീഷ് കുറ്റപ്പെടുത്തി. പ്രതിഷേധ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് എം ടിക്കെതിരായ നീക്കത്തിലൂടെ സംഘ്പരിവാര്‍ ലക്ഷ്യമിടുന്നതെന്ന വിമര്‍ശവുമായി എം കെ മുനീര്‍ എം എല്‍ എയും രംഗത്തെത്തി.

ബി ജെ പിയുടെ എം ടി വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ പ്രതിഷേധം ശക്തിപ്പെടുന്നു. സാംസ്കാരിക രാഷ്ട്രീയ മേഖലകളിലുള്ള നിരവധി പേര്‍ എം ടിക്ക് പിന്തുണയുമായി രംഗത്തെത്തി. എം ടിയെ നിശ്ശബ്ദനാക്കാനുള്ള ബി ജെ പിയുടെ നീക്കത്തെ കേരളം പ്രതിരോധിക്കുമെന്ന് എം കെ മുനീര്‍ അഭിപ്രായപ്പെട്ടു. കെ പി രാമനുണ്ണി, സേതു, കെ ഇ എന്‍ തുടങ്ങി നിരവധി പ്രമുഖരും എം ടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.