LiveTV

Live

Kerala

വിഎസ് കത്തയച്ച കാര്യം അറിഞ്ഞിട്ടില്ല: കോടിയേരി

വിഎസ് കത്തയച്ച കാര്യം അറിഞ്ഞിട്ടില്ല: കോടിയേരി
Summary
എം എം മണിയെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎസ് കത്തയച്ചെന്ന വിവരം അറിഞ്ഞിട്ടില്ലെന്ന് കോടിയേരി

എം എം മണിയെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചെന്ന വിവരം അറിഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യം വിഎസിനോട് തന്നെ ചോദിക്കണം. യാഥാര്‍ഥ്യമറിയാതെ പ്രതികരിക്കാനാകില്ലെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.