LiveTV

Live

Kerala

മുജാഹിദ് ലയനം: ഐക്യസന്ദേശവുമായി മഹാസമ്മേളനം

മുജാഹിദ് ലയനം: ഐക്യസന്ദേശവുമായി മഹാസമ്മേളനം
Summary
സമ്മേളനത്തിന് സാക്ഷിയായി ആയിരങ്ങള്‍

മുജാഹിദ് ലയനത്തിന് തുടക്കം കുറിച്ച് കോഴിക്കോട് കടപ്പുറത്ത് ഐക്യമഹാസമ്മേളനം നടന്നു. കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ എസിനെ സലഫികളുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തിന് സാക്ഷിയാകാന്‍ ആയിരക്കണക്കിന് മുജാഹിദ് പ്രവര്‍ത്തകരാണ് കോഴിക്കോടെത്തിയത്.

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് പുതിയ കരുത്ത് പകരുന്നതായിരുന്നു ഐക്യ സമ്മേളനം. പതിനാല് വര്‍ഷം അകന്നുനിന്ന നേതാക്കന്‍മാരും പ്രവര്‍ത്തകരും സമ്മേളനത്തിലേക്ക് ഒഴുകിയെത്തി. ഐക്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു നേതാക്കളുടെ പ്രസംഗങ്ങള്‍.

ആര്‍ക്കെതിരെയും ഇഷ്ടംപോലെ യു എ പി എ ചുമത്തുന്ന സാഹചര്യമാണ് കേരളത്തിലടക്കം നിലവിലുള്ളതെന്ന് ഇ ടി മുഹമ്മദ് ബഷീര് എം പി പറഞ്ഞു.

ആദര്‍ശപരവും സംഘടനാപരവുമായ കാരണങ്ങളാല്‍ രണ്ടായിരത്തിരണ്ടിലാണ് കെ എന്‍ എം പിളര്ന്നത്. ഒരു വര്‍ഷമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ലയനം. ഐക്യസമ്മേളനത്തിന് മുന്നോടിയായി നടന്ന സംയുക്ത കൌണ്‍സിലില്‍ കെ എന്‍ എമ്മിന്റെയും പോഷക സംഘടനകളുടെയും പുതിയ ഭാരവാഹികളെ തീരുമാനിച്ചിരുന്നു. പ്രസിഡന്റായി ടി പി അബ്ദുല്ലക്കോയ മദനിയെയും ജനറല് സെക്രട്ടറിയായി പി പി ഉണ്ണീന് കുട്ടി മൌലവിയെയും തെരഞ്ഞെടുത്തു.