LiveTV

Live

Kerala

നീതി ഗോഡൗണിലെ സാധനങ്ങള്‍ തുച്ഛമായ വിലയ്ക്ക് ലേലം ചെയ്തു

നീതി ഗോഡൗണിലെ സാധനങ്ങള്‍ തുച്ഛമായ വിലയ്ക്ക് ലേലം ചെയ്തു
Summary
ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയ്ക്കാണ് സാധനങ്ങളുടെ മൂല്യം പോലും കണക്കാക്കാതെ കൊല്ലത്ത് ലേലം ചെയ്ത് നല്‍കിയത്

കണ്‍സ്യൂമര്‍ഫെഡ് നീതി ഗോഡൗണിലെ കോടികള്‍ വിലമതിക്കുന്ന സാധനങ്ങള്‍ തുച്ഛമായ വിലയ്ക്ക് ലേലം ചെയ്തു‌. ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയ്ക്കാണ് സാധനങ്ങളുടെ മൂല്യം പോലും കണക്കാക്കാതെ കൊല്ലത്ത് ലേലം ചെയ്ത് നല്‍കിയത്. വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാനുളള നീക്കമാണെന്നാണ് സംശയം. ഭക്ഷ്യയോഗ്യമായ സാധനങ്ങളും കൂട്ടിയിട്ട് നശിപ്പിച്ചു. ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.

കണ്‍സ്യൂമര്‍ഫെഡിന്റെ നീതി ഗോഡൗണുകളിലെ സാധനങ്ങള്‍ ലേലം ചെയ്യുന്ന വിവരമറിഞ്ഞാണ് ഞങ്ങള്‍ ഗോഡൗണുകളിലെത്തിയത്. ഇവിടെ കണ്ടത് കോടികളുടെ ഭക്ഷ്യധാന്യങ്ങള്‍ കൂട്ടിയിട്ട് നശിപ്പിച്ചതാണ്. ഭക്ഷ്യയോഗ്യമായവയും കൂട്ടത്തിലുണ്ട്. ഇക്കഴിഞ്ഞ 22ന് ഇവ ലേലം ചെയ്തത്രേ. ലേലത്തുക കേട്ടാല്‍ ആരും അത്ഭുതപ്പെടും. ഒരു ലക്ഷത്തി എഴുത്തിഅയ്യായിരം രൂപ. കഴിഞ്ഞ മാര്‍ച്ച് 31ന് സഹകരണ രജിസ്ട്രാര്‍ നല്‍കിയ കണക്ക് പ്രകാരം ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന സാധനങ്ങള്‍ കൊല്ലത്ത് മാത്രം ഒരു കോടി പത്ത് ലക്ഷം രൂപ വരും. സാധനങ്ങള്‍ തരം തിരിക്കുകയോ മൂല്യം കണക്കാക്കുകയോ ചെയ്യാതെ ഈ കണക്കിന്റെ മറവിലാണ് കണ്‍സ്യൂമര്‍ഫെഡ് ലേലം നടത്തിയത്.

കണ്‍സ്യൂമര്‍ഫെഡില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടി നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിജിലന്‍സ് കേസ് നിലനില്‍ക്കുകയാണ്. ഇത്രയും കുറഞ്ഞ വിലയ്ക്ക് മൂല്യം കണക്കാക്കാതെ ലേലം ചെയ്തത് വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് കണ്‍സ്യൂമര്‍ഫെഡിലെ തന്നെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.