LiveTV

Live

Kerala

ബലൂണ്‍ കൊണ്ട് വിസ്മയിപ്പിക്കും പ്രീത

ബലൂണ്‍ കൊണ്ട് വിസ്മയിപ്പിക്കും പ്രീത
Summary
ഞൊടിയിടയില്‍ ജിറാഫും തൊപ്പിയും തത്തയുമൊക്കെ റെഡി

മിനുറ്റുകള്‍കൊണ്ട് ഒരു ബലൂണിനെ ആനയാക്കും. നായയും ജിറാഫും പാമ്പും ഞൊടിയിടയില്‍ റെഡി. കണ്ണ് കെട്ടി നിര്‍ത്തി ബലൂണ്‍ വെച്ച് തൊപ്പി നിര്‍മ്മിക്കാന്‍ പറഞ്ഞാല്‍ അതും ഓക്കെ. തൊട്ടാല്‍ പൊട്ടുന്ന ബലൂണ്‍ കൊണ്ട് അതിശയത്തിന്റെ മായാ ലോകത്തിലേക്ക് കൊണ്ടുപോകും തിരുവനന്തപുരം സ്വദേശിനി പ്രീത.

നിരന്തര പരിശ്രമത്തിനൊടുവില്‍ കഴിഞ്ഞ ഒന്നര വര്‍ഷം മുമ്പാണ് ബലൂണ്‍ വെച്ച് വൈവിധ്യ രൂപങ്ങളുണ്ടാക്കാനുള്ള കഴിവ് പ്രീതക്ക് ലഭിച്ചത്. തിരുവനന്തപുരം മാജിക്ക് പ്ലാനറ്റിലെ പെര്‍ഫോമര്‍ കൂടിയാണ് പ്രീത. അവസാനം എനിക്ക് ബലൂണ്‍ കൊണ്ടൊരു തൊപ്പിയും നിര്‍മ്മിച്ച് തന്നു.