LiveTV

Live

Kerala

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാല് സ്വപ്ന പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാല് സ്വപ്ന പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
Summary
വജ്രജൂബിലി ആഘോഷത്തില്‍ നിന്ന് ഗവര്‍ണ്ണറെ ഒഴിവാക്കിയത് വിവാദമായ സാഹചര്യത്തിലാണ് പി സദാശിവത്തെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പരിപാടിയെന്നത് ശ്രദ്ധേയമാണ്.

പൊതുജനങ്ങളുടെ സഹായത്തോടെയുള്ള സമഗ്ര കേരള വികസന പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആരോഗ്യ,പരിസ്ഥിതി, വിദ്യാഭ്യസ അടിസ്ഥാന വികസന പദ്ധതികളുടെ പ്രഖ്യാപനമാണ് ഗവണര്‍ പി സദാശിവം നടത്തിയത്. കേരള മോഡല്‍ മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കണമെന്ന് ഗവണര്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിന്റെ സാമൂഹിക അടിസ്ഥാന മേഖലകളിലെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ഹരിത കേരളം പദ്ധതി. പൊതുജന സൗഹൃദ സര്‍ക്കാര്‍ ആശുപത്രികളെന്ന ലക്ഷ്യത്തില്‍ ആര്‍ദ്രം മിഷന്‍.എല്ലാവര്‍ക്കും പാര്‍പ്പിടം ലക്ഷ്യം വെച്ചുള്ള ലൈഫ് പദ്ധതി. സമഗ്ര വിദ്യാഭ്യാസ നവീകരണം മുന്നില്‍ കണ്ടുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയുടെ പ്രഖ്യാപനമാണ് നടന്നത്.

പ്രതിപക്ഷം പരിപാടിയില്‍ നിന്നും വിട്ടു നിന്നു.