LiveTV

Live

Kerala

മരുന്നുകള്‍ക്ക് വിലക്കുറവുമായി ജന്‍ ഔഷധി സ്റ്റോറുകള്‍

മരുന്നുകള്‍ക്ക് വിലക്കുറവുമായി ജന്‍ ഔഷധി സ്റ്റോറുകള്‍
Summary
സ്ഥരിമായി മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്ന് വാങ്ങുന്നവര്‍ ജന്‍ ഔഷധി സ്റ്റോറുകളിലെത്തി മരുന്ന് വാങ്ങിക്കഴിഞ്ഞ് അത്ഭുതപ്പെട്ട് നില്‍ക്കുകയാണ്

മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കുന്ന മരുന്നുകള്‍ അറുപതും-എഴുപതും ശതമാനം വരെ വിലകുറച്ച് വില്‍ക്കുന്ന ജന്‍ ഔഷധി സ്റ്റോറുകള്‍ കേരളത്തില്‍ കൂടുതല്‍ തുറക്കും. പതിനാല് ജില്ലകളിലായി നാല്‍പ്പത് കടകളാണ് നിലവിലുള്ളത്.

ജനറിക്ക് മരുന്നുകളാണ് ജന്‍ ഔഷധി സ്റ്റോറുകള്‍ വഴി വില്‍ക്കുന്നത്. സ്ഥരിമായി മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്ന് വാങ്ങുന്നവര്‍ ജന്‍ ഔഷധി സ്റ്റോറുകളിലെത്തി മരുന്ന് വാങ്ങിക്കഴിഞ്ഞ് അത്ഭുതപ്പെട്ട് നില്‍ക്കുകയാണ്. അത്രക്ക് വിലക്കുറവാണ് ഇവിടെയുള്ള മരുന്നുകള്‍ക്കെല്ലാം.

500 മരുന്നുകള്‍ വില്‍ക്കാന്‍ നല്‍കുമെന്നായിരുന്നു ഫ്രാഞ്ചൈസി എടുത്തവരോട് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ 125 മരുന്നുകളുടെ മാത്രമേ വിതരണം ഉള്ളൂ. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ഫ്രീയായി വിതരണം ചെയ്യുന്ന മരുന്നുകള്‍ ചെറിയ വിലക്ക് ഇവിടെ വില്‍ക്കുന്നുണ്ട്. അതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കാണ് ജന്‍ ഔഷധി കടകള്‍ വലിയ തോതില്‍ ഉപകാരപ്രദമാവുക.