LiveTV

Live

Kerala

രോഗികള്‍ക്ക് തുണയായി ഒരു കൂട്ടം ഓട്ടോറിക്ഷാ തൊഴിലാളികള്‍

രോഗികള്‍ക്ക് തുണയായി ഒരു കൂട്ടം ഓട്ടോറിക്ഷാ തൊഴിലാളികള്‍
Summary
തുച്ഛമായ വരുമാനത്തിലും നിറഞ്ഞമനസ്സോടെ സഹായം. ഇത്തരം മനസുകളുടെ കൂട്ടയ്മയാണ് ഓട്ടോ ബ്രദേഴ്സ് സൊസൈറ്റി.

നാട്ടിലെ രോഗികള്‍ക്ക് തുണയായി ഒരു കൂട്ടം ഓട്ടോറിക്ഷാ തൊഴിലാളികള്‍. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക് സൌജന്യ യാത്രയും ധനസഹായവും നല്‍കിയാണ് ഇവരുടെ മാതൃക. കോട്ടയം കുമാരനെല്ലൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികളാണ് വേറിട്ട വഴിയെ സഞ്ചരിക്കുന്നവര്‍.

തുച്ഛമായ വരുമാനത്തിലും നിറഞ്ഞമനസ്സോടെ സഹായം. ഇത്തരം മനസുകളുടെ കൂട്ടയ്മയാണ് ഓട്ടോ ബ്രദേഴ്സ് സൊസൈറ്റി. 24 അംഗങ്ങളാണ് കോട്ടയം കുമാരനെല്ലൂര്‍ റെയില്‍വേ മേല്‍പ്പാലത്തിനടുത്തുള്ള ഓട്ടോസ്റ്റാൻഡില്‍ രോഗികള്‍ക്ക് സഹായഹസ്തവുമായി സദാസമയവും തയ്യാറായുള്ളത്. ഓരോ ദിനവും വരുമാനത്തിന്‍റെ നിശ്ചിത തുക ഓട്ടം വിളിക്കാറുള്ള ക്യാന്‍സര്‍ രോഗികള്‍ക്കും മറ്റും നല്‍കുന്നു. സാന്ബത്തികമായി ബുദ്ധിമുട്ടനുഭിവുക്കുന്ന രോഗികളെ ആശുപത്രികളിലെത്തിക്കുന്നത് സൌജന്യമായി. കുമാരനെല്ലൂരിന് 16 കിലോമീറ്റര്‍ ചുറ്റളവില്‍ ഇവരുടെ കാരുണ്യവാഹനം ഓടിയെത്തും.

ഓട്ടം വിളിക്കുന്നവര്‍ക്ക് വിശ്രമിക്കാന്‍ മനോഹര ഷെഡും, ദാഹമകറ്റാന്‍ കുടിവെള്ളവും ഓട്ടോ ബ്രദേഴ്സ് സൊസൈറ്റി അംഗങ്ങള്‍ ഓരുക്കിയിട്ടുണ്ട്. നാട്ടുകാര്‍ക്കും ഇവരുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ വലിയ മതിപ്പാണ്.

മനുഷ്യരെയും തെരുവുനായ്ക്കളെയും ഓരുപോലെ സംരക്ഷിക്കണമെന്നാവശ്യമുയര്‍ത്തി ഓട്ടോ ബ്രദേഴ്സ് ഓരുക്കിയ ഷോര്‍ട്ട് ഫിലിം സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞു. നിര്‍ധനരായ സ്കൂള്‍കുട്ടികള്‍ക്ക് പുസ്തകങ്ങളുംമറ്റും നല്‍കിയും ഇവര്‍ വേറിട്ട വഴിയേ യാത്ര തുടരുകയാണ്.