LiveTV

Live

Kerala

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബാലകൃഷ്ണപ്പിള്ള, വ്യാപക പ്രതിഷേധം

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബാലകൃഷ്ണപ്പിള്ള, വ്യാപക പ്രതിഷേധം
Summary
പാര്‍ട്ടി ഓഫീസിന് സമീപം ഒരു മുസ്ലീം പളളിയുണ്ടെന്നും നായായുടെ കുര പോലെയാണ് ഇവിടുത്തെ ബാങ്ക് വിളിയെന്നും പ്രസംഗത്തില്‍ പിളള പറയുന്നു

ന്യൂനപക്ഷങ്ങളെ അവഹേളിച്ച് പത്തനാപുരത്ത് ആര്‍ ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗം വിവാദമാകുന്നു. മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളെയും അവരുടെ ആരാധനയേയും പരിഹസിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം എന്‍.എസ്.എസിന്റെ പരിപാടിയില്‍ പിളള സംസാരിച്ചത്. പത്തനാപുരം കമുകും ചേരിയില്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവേയാണ് പിള്ള ന്യൂനപക്ഷങ്ങളെ അവഹേളിച്ചത്. തിരുവന്തപുരത്ത് താന്‍ താമസിക്കാറുള്ള പാര്‍ട്ടി ഓഫീസിന് സമീപം ഒരു മുസ്ലീം പളളിയുണ്ടെന്നും നായായുടെ കുര പോലെയാണ് ഇവിടുത്തെ ബാങ്ക് വിളിയെന്നും പ്രസംഗത്തില്‍ പിളള പറയുന്നു.

ക്രൈസ്തവ ദേവാലയങ്ങള്‍ കൂണ് പോലെ മുളച്ച് പൊന്തുകയാണെന്നും പിള്ള പ്രസംഗത്തില്‍ പറയുന്നുണ്ട്. ശബരിമല വിഷയത്തില്‍ ജഡ്ജി കുര്യന്‍ തോമസിന്റെ നിലപാടിനെയും പിള്ള പ്രസംഗത്തില്‍ വിമര്‍ശിച്ചു. സംഭവം പത്രമാധ്യമങ്ങളില്‍ വാര്‍ത്തയായെങ്കലും ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ പിള്ള തയ്യാറായിട്ടില്ല.