LiveTV

Live

Kerala

എസ്.ഐയെ പിന്തുണച്ച് ബാര്‍ അസോസിയേഷന്‍

എസ്.ഐയെ പിന്തുണച്ച് ബാര്‍ അസോസിയേഷന്‍
Summary
മാധ്യമപ്രവര്‍ത്തകര്‍ പോലീസിനോട് മോശമായി പെരുമാറിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്നും പോലീസ് നടപടിയെടുത്തില്ലായിരുന്നെങ്കില്‍ സഘര്‍ഷം ഉണ്ടാവുമായിരുന്നെന്ന് പ്രമേയത്തില്‍ പറയുന്നു.
എസ്.ഐയെ പിന്തുണച്ച് ബാര്‍ അസോസിയേഷന്‍

കോഴിക്കോട് കോടതി വളപ്പില്‍ നടന്ന സംഭവങ്ങളില്‍ പോലീസിന് അഭിഭാഷകരുടെ പിന്തുണ. കോടതി വളപ്പില്‍ കുഴപ്പമുണ്ടാക്കിയത് മാധ്യമ പ്രവര്‍ത്തകരാണെന്ന് ബാര്‍ അസോസിയേഷന്‍ പ്രമേയം. മാധ്യമപ്രവര്‍ത്തകര്‍ പോലീസിനോട് മോശമായി പെരുമാറിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്നും പോലീസ് നടപടിയെടുത്തില്ലായിരുന്നെങ്കില്‍ സഘര്‍ഷം ഉണ്ടാവുമായിരുന്നെന്ന് പ്രമേയത്തില്‍ പറയുന്നു. ടൗണ്‍ എസ്‌ഐ വിമോദിന്റെ സമയോചിതമായ ഇടപെടലാണ് സംഘര്‍ഷം ഒഴിവാക്കിയത്. സംഭവത്തിന് നിരവധി അഭിഭാഷകര്‍ സാക്ഷിയാണെന്നും പ്രമേയത്തിലുണ്ട്.

ഇന്നു രാവിലെ ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദന്റെ ഹര്‍ജി പരിഗണിക്കുന്നതു റിപ്പോര്‍ട്ട് ചെയ്യാന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് പോലീസ് കൈയേറ്റം ചെയ്തത്. കോടതിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു നടപടി. സംഭവത്തില്‍ എസ്‌ഐയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ഡിജിപി സമ്മതിക്കുകയും വിമോദിനെ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു.