LiveTV

Live

Kerala

ചുവപ്പ് നാട ശ്വാസംമുട്ടിച്ചപ്പോള്‍ തിരിഞ്ഞുകൊത്തിയ സാംകുട്ടി

ചുവപ്പ് നാട ശ്വാസംമുട്ടിച്ചപ്പോള്‍ തിരിഞ്ഞുകൊത്തിയ സാംകുട്ടി
Summary
ചുവപ്പ് നാടയുടെ ഇരയായിരുന്നു തിരുവന്തപുരം വെള്ളറടയിലെ വില്ലേജ് ഓഫീസ് ആക്രമണക്കേസിലെ പ്രതി സാംകുട്ടി

ചുവപ്പ് നാടയുടെ ഇരയായിരുന്നു തിരുവന്തപുരം വെള്ളറടയിലെ വില്ലേജ് ഓഫീസ് ആക്രമണക്കേസിലെ പ്രതി സാംകുട്ടി. പിതൃസ്വത്തായി ലഭിച്ച പതിനെട്ട് സെന്റ് ഭൂമിയുടെ അവകാശത്തിനായി നിരന്തരം റവന്യൂ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തപ്പോഴായിരുന്നു സാംകുട്ടി പ്രതികരിച്ചത്.

കഴിഞ്ഞ ഏപ്രില്‍ 28നുണ്ടായ വെള്ളറട വില്ലേജോഫീസ് ആക്രമണം കേരളത്തെ ഞെട്ടിച്ചു. സംഭവത്തില്‍ പിടിയിലായത് പത്തനംതിട്ട അടൂരില്‍ വാടക വീട്ടില്‍‌ താമസിക്കുന്ന സാംകുട്ടി. എന്നാല്‍ ഈ ആക്രമണത്തിലേക്ക് സാംകുട്ടിയെ നയിച്ച കാരണങ്ങള്‍ കേരളത്തെ അതിലേറെ ഞെട്ടിച്ചു. സ്വന്തം സ്ഥലം സര്‍ക്കാര്‍ വക തരിശായി മാറിയത് ഓഫീസുകള്‍ കയറിറങ്ങിയപ്പോഴാണ് സാംകുട്ടി അറിഞ്ഞത്. ലോണിനായി ഈട് വെച്ച പട്ടയമുണ്ടായിരുന്ന ഭൂമി തിരിച്ച് പിടിക്കാനാവാതെ സാംകുട്ടി തളര്‍ന്നു. പിന്നെ മറ്റുവഴികളില്ലായിരുന്നു. സാധാരണക്കാരുടെ ആവശ്യങ്ങളില്‍ നടപടി ഉണ്ടാകാന്‍ അനാവശ്യ കാലതാമസം ചില സര്‍ക്കാര്‍ ഓഫീസുകളിലെങ്കിലും ഉണ്ടാകുന്നുണ്ട്. ഇതിന്റെ ദുരിതം അനുഭവിക്കുന്നത് എത്തരക്കാരെയാണ് എന്ന് തെളിയിക്കുന്നതാണ് സാംകുട്ടിയുടെ അനുഭവം.