LiveTV

Live

Kerala

തിരഞ്ഞെടുപ്പ് പരാജയം: കെപിസിസി അന്വേഷണ സമിതി ഇന്ന് എറണാകുളത്ത്

 തിരഞ്ഞെടുപ്പ് പരാജയം: കെപിസിസി അന്വേഷണ സമിതി ഇന്ന് എറണാകുളത്ത്
Summary
രാവിലെ പത്തരയോട് കൂടി ഡിസിസി ഓഫീസിലാണ് യോഗം ചേരുക.

തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് പഠിക്കാന്‍ കെപിസിസി നിശ്ചയിച്ചിട്ടുള്ള അന്വേഷണ സമിതി ഇന്ന് എറണാകുളത്ത് സിറ്റിങ് നടത്തും. രാവിലെ പത്തരയോട് കൂടി ഡിസിസി ഓഫീസിലാണ് യോഗം ചേരുക. സമിതി കണ്‍വീനര്‍ ഭാരതീപുരം ശശി, അംഗങ്ങളായ എന്‍ വേണുഗോപാല്‍, അഡ്വ. ബിന്ദു കൃഷ്ണ എന്നിവരാണ് നേതാക്കളുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത്. മത്സരിച്ച സ്ഥാനാര്‍ഥികള്‍, കെപിസിസി, ഡിസിസി ഭാരവാഹികള്‍, കെപിസിസി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കെപിസിസിയിലും ഡിസിസിയിലും ലഭിച്ചിട്ടുള്ള പരാതികളും സമിതി പരിഗണിക്കും.