LiveTV

Live

Kerala

ശൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി കുഞ്ഞാലിക്കുട്ടി

ശൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി കുഞ്ഞാലിക്കുട്ടി
Summary
യോഗ വിവാദത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീര്‍ എംപിയും രണ്ട് തട്ടില്‍

യോഗവിവാദത്തില്‍ മന്ത്രി ശൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടത്തുന്ന യോഗപരിപാടികള്‍ക്കു മുമ്പ് നടത്തുന്ന പ്രാര്‍ത്ഥന മതേമരമാകണമെന്ന് മന്ത്രി ശൈലജ ടീച്ചര്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടത്തിയ യോഗാപരിപാടിയില്‍ ഹൈന്ദവാചാര പ്രകാരമുള്ള സൂക്തങ്ങള്‍ ചൊല്ലിയതിനെ വിമര്‍ശിച്ച മന്ത്രി പ്രാര്‍ത്ഥന വ്യക്തികളുടെ സ്വാതന്ത്രമാണെന്നും അത് അടിച്ചേല്‍പിക്കരുതെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കുകയും ചെയ്തു. മന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബിജെപി പ്രസിഡണ്ട് കുമ്മനം രാജശേഖരനും രംഗത്തെത്തിയതോടെ പ്രസ്താവന വിവാദമായി. മന്ത്രിയുടെ നിലപാട് തന്നെ അല്‍ഭുതപ്പെടുത്തിയെന്നും ഉടന്‍ അവര്‍ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യോഗയെ ആചാരമായി കൊണ്ടുനടക്കുന്നവരെ വേദനിപ്പിക്കുന്ന നിലപാടാണ് മന്ത്രിയുടേതെന്നായിരുന്നു ബിജെപി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത്. മന്ത്രിയുടെ നിലപാടിനെ മുസ്‍ലിം ലീഗ് എം.പി ഇടി മുഹമ്മദ് ബഷീറും വിമര്‍ശിച്ചിരുന്നു. ഇതോടെ വിഷയത്തില്‍ മുസ്‍ലിം ലീഗ് നേതാക്കള്‍ വിഷയത്തില്‍ രണ്ട് തട്ടിലായിരിക്കുകയാണ്.