LiveTV

Live

Kerala

തോമസിന്‍റെ തെക്കന്‍ കുരുമുളക് വിപ്ലവം

തോമസിന്‍റെ തെക്കന്‍ കുരുമുളക് വിപ്ലവം
Summary
ഒരു തിരിയില്‍ നിന്ന് ആയിരത്തോളം കുരുമുളക് മണികള്‍ ലഭിക്കുന്ന ''പെപ്പര്‍ തെക്കന്‍ '' എന്നയിനത്തിന്‍റെ പേറ്റന്‍റും ഇദ്ദേഹം സ്വന്തമാക്കി. ഇപ്പോള്‍ ഇന്ത്യയിലെ എല്ലായിടത്തും ''തെക്കന്‍ പെപ്പറിന്'' ആവശ്യക്കാരേറയാണ്.

അത്യുല്‍പാദന ശേഷിയുള്ള കുരുമുളക് ചെടി വികസിപ്പിച്ചെടുത്ത് അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ് ഇടുക്കിയിലെ തോമസ് എന്ന കര്‍ഷകന്‍. ഒരു തിരിയില്‍ നിന്ന് ആയിരത്തോളം കുരുമുളക് മണികള്‍ ലഭിക്കുന്ന ''പെപ്പര്‍ തെക്കന്‍ '' എന്നയിനത്തിന്‍റെ പേറ്റന്‍റും ഇദ്ദേഹം സ്വന്തമാക്കി. ഇപ്പോള്‍ ഇന്ത്യയിലെ എല്ലായിടത്തും ''തെക്കന്‍ പെപ്പറിന്'' ആവശ്യക്കാരേറയാണ്.

പരാമ്പരാഗത കര്‍ഷകനായ തോമസ് അവിചാരിതമായാണ് ഒരു തിരി ഒരുപാട് ശാഖകളാകുന്ന കുരുമുളക് ചെടി കണ്ടെത്തിയത്. മറ്റ് ഇനങ്ങളെ അപേക്ഷിച്ച് ഇവക്ക് രോഗ പ്രതിരോധ ശേഷിയും കൂടുതലാണ്. ഒരേക്കറില്‍ നിന്ന് ആയിരം കിലോ വരെ ഉല്‍പാദനം പ്രതീക്ഷിക്കാം. തുടര്‍ന്ന് തോമസ് കൂടുതല്‍ തൈകള്‍ ഉല്‍പാദിപ്പിക്കുകയും ആവശ്യക്കാര്‍ക്ക് നല്‍കുകയും ചെയ്തു. കാര്‍ഷിക രംഗത്തെ മികച്ച കണ്ടുപിടിത്തത്തിന് 2011ല്‍ കേന്ദ്ര സര്‍ക്കാര്‍ ആദരിച്ചതുള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തി.

കുരുമുളകിന് പുറമെ പച്ചക്കറികള്‍, ഏലം, ഗ്രാന്പു, മീന്‍ കൃഷികളും തോമസിനുണ്ട്. മുത്തച്ഛന്‍റെ കാര്‍ഷിക പാരമ്പര്യം തിരിച്ചറിഞ്ഞ് ആ പാത പിന്തുടരാന്‍ കൊച്ചുമകന്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ പഠിക്കുന്നതിന്റെ സന്തോഷവും ഈ വയോധികന്‍ മറച്ചു വെക്കുന്നില്ല. തോമസിന്‍റെ നേട്ടങ്ങള്‍ മനസ്സിലാക്കിയ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ഇടുക്കിലെത്തുമ്പോള്‍ കാണണമെന്ന ഉറപ്പും തോമസിന് നല്‍കിയിട്ടുണ്ട്.