LiveTV

Live

Kerala

വയനാട്ടുകാര്‍ക്ക് നീതി വീട്ടുപടിക്കല്‍; ഗ്രാം ന്യായാലയ ഉദ്ഘാടനം ചെയ്തു

വയനാട്ടുകാര്‍ക്ക് നീതി വീട്ടുപടിക്കല്‍; ഗ്രാം ന്യായാലയ ഉദ്ഘാടനം ചെയ്തു
Summary
കോടതികളില്‍ നിന്ന് സാധാരണക്കാര്‍ക്ക് നീതി ലഭ്യമാകുന്നത്, വൈകുന്ന സാഹചര്യത്തിലാണ് 2008ല്‍ പാസാക്കിയ ഗ്രാമ ന്യായാലയാസ് ആക്ട് പ്രകാരമാണ് ഗ്രാമ കോടതികള്‍ ആരംഭിയ്ക്കാന്‍ തീരുമാനിച്ചത്.

മലബാറിലെ ആദ്യത്തെ ഗ്രാം ന്യായാലായ വയനാട്ടിലെ വൈത്തിരിയില്‍ തുടങ്ങി. ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ക്ക് നീതി വേഗത്തില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കോടതി ആരംഭിച്ചത്. ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ കോടതി നാടിന് സമര്‍പ്പിച്ചു.

കോടതികളില്‍ നിന്ന് സാധാരണക്കാര്‍ക്ക് നീതി ലഭ്യമാകുന്നത്, വൈകുന്ന സാഹചര്യത്തിലാണ് 2008ല്‍ പാസാക്കിയ ഗ്രാമ ന്യായലയാസ് ആക്ട് പ്രകാരമാണ് ഗ്രാമ കോടതികള്‍ ആരംഭിയ്ക്കാന്‍ തീരുമാനിച്ചത്. സാധാരണക്കാര്‍ക്ക് ചിലവ് കുറഞ്ഞ രീതിയില്‍ നീതി ലഭ്യമാക്കാനും ഗ്രാമകോടതികളിലൂടെ സാധിയ്ക്കും. ദന്ത ഗോപുരങ്ങളില്‍ നിന്ന് സാധാരണക്കാരുടെ വീട്ടുപടിയ്ക്കല്‍ നീതി എത്തിയ്ക്കണമെന്ന് കോടതി ഉദ്ഘാടനം ചെയ്തുകൊണ്ട് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പറഞ്ഞു.

ഗ്രാമകോടതിയ്ക്ക് അനുബന്ധമായി മൊബൈല്‍ കോടതി ആരംഭിയ്ക്കാന്‍ വാഹനത്തിനായി ഫണ്ട് അനുവദിയ്ക്കുമെന്ന് സി.കെ.ശശീന്ദ്രന്‍ എംഎല്‍എ അറിയിച്ചു. ഹൈക്കോടതി ജഡ്ജ് ബാബു മാത്യു പി. ജോസഫ് അധ്യക്ഷത വഹിച്ചു. വൈത്തിരി പൊലിസ് സ്റ്റേഷനു സമീപത്തായാണ് ഗ്രാമ കോടതി ആരംഭിച്ചിട്ടുള്ളത്.