LiveTV

Live

Kerala

സുരക്ഷിതത്വമില്ലാത്ത കുടിലില്‍ അമ്മയും മൂന്ന് പെണ്‍മക്കളും; സഹായവാഗ്ദാനവുമായി എംഎല്‍എ

സുരക്ഷിതത്വമില്ലാത്ത കുടിലില്‍ അമ്മയും മൂന്ന് പെണ്‍മക്കളും; സഹായവാഗ്ദാനവുമായി എംഎല്‍എ
Summary
വൈപ്പിനില്‍ പൊക്കാളിപ്പാടത്തിന് നടുവില്‍ പെണ്‍മക്കളുമായി കഴിയുന്ന സുമയുടെ കുടുംബത്തിന് സാധ്യമായ സഹായം ചെയ്തുകൊടുക്കുമെന്ന് വൈപ്പിന്‍ എംഎല്‍എ എസ് ശര്‍മ

വൈപ്പിനില്‍ പൊക്കാളിപ്പാടത്തിന് നടുവില്‍ പെണ്‍മക്കളുമായി കഴിയുന്ന സുമയുടെ കുടുംബത്തിന് സാധ്യമായ സഹായം ചെയ്തുകൊടുക്കുമെന്ന് വൈപ്പിന്‍ എംഎല്‍എ എസ് ശര്‍മ. ഇക്കാര്യത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് തേടിയതായും എസ് ശര്‍മ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ മാസം 15നായിരുന്നു പൊക്കാളിപാടത്തിന് നടുവില്‍ മരപ്പലകയും പ്ലാസ്റ്റിക്ക് ഷീറ്റും ഉപയോഗിച്ച് നിര്‍മിച്ച കുടിലില്‍ മൂന്ന് പെണ്‍മക്കളുമൊത്ത് താമസിക്കുന്ന സുമയെന്ന അമ്മയുടെ ദുരിതകഥ മീഡിയവണ്‍ പുറത്തുവിട്ടത്. തുടര്‍ന്ന് ബിയോണ്ട് ദ ഹെഡ് ലൈന്‍ എന്ന പ്രതിവാരപരിപാടിയിലും ഇവരുടെ ദയനീയ കഥ സംപ്രേക്ഷണം ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് സുമയുടെ കുടുംബത്തിന് പുനരധിവാസം സാധ്യമാകുന്നതിനായി അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ എസ് ശര്‍മ ജില്ലാകളക്ടറോട് ആവശ്യപ്പെട്ടത്.

ഇക്കാര്യം തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയും എസ് ശര്‍മ പങ്കുവെച്ചു. പല സുഹൃത്തുക്കളും ഈ വാര്‍ത്ത ശ്രദ്ധയില്‍പെടുത്തിയതായും എംഎല്‍എ പറഞ്ഞു. തിരഞ്ഞെടുപ്പ് തിരക്കിനുശേഷം പ്രോടെം സ്പീക്കറായി ചുമതലയേറ്റതിനാല്‍ തിരുവനന്തപുരത്തായിരുന്ന എസ് ശര്‍മ തിരച്ചെത്തിയശേഷം സുമയുടെ വീട് സന്ദര്‍ശിക്കുമെന്നും മീഡിയവണിനോട് ടെലഫോണിലൂടെ അറിയിച്ചു.