LiveTV

Live

Kerala

ജിഷ വധക്കേസില്‍ പോലീസ് കംപ്ളയ്ന്‍റ്സ് അതോറിറ്റിയുടെ നടപടികള്‍ക്ക് സ്റ്റേ

ജിഷ വധക്കേസില്‍ പോലീസ് കംപ്ളയ്ന്‍റ്സ് അതോറിറ്റിയുടെ നടപടികള്‍ക്ക് സ്റ്റേ
Summary
അന്വേഷണ ഉദ്യോഗസ്ഥരോട് ഹാജരാവാനാവശ്യപ്പെട്ടുള്ള ഉത്തരവിനടക്കമാണ് സ്റ്റേ

ജിഷ വധക്കേസില്‍ പോലീസ് കംപ്ളയ്ന്‍റ്സ് അതോറിറ്റിയുടെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.അന്വേഷണ ഉദ്യോഗസ്ഥരോട് ഹാജരാവാനാവശ്യപ്പെട്ടുള്ള ഉത്തരവിനടക്കമാണ് സ്റ്റേ

അടുത്ത പത്ത് ദിവസത്തേക്കാമ് ഹൈക്കോടതിയുടെ സ്റ്റേ.ഐജി മഹിപാല്‍ യാദവ് ,റൂറല്‍ എസ്പിയായിരുന്ന യതീഷ് ചന്ദ്ര എന്നിവരുള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരോട് ഹാജരാവാന്‍ പോലീസ് കംപ്ളയ്ന്‍റെസ് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു.ജൂണ്‍ രണ്ടിന് ഹാജരാവാനായിരുന്നു ഉത്തരവ്.

ഇതിനെതിരെ ഐജി മഹിപാല്‍ യാദവ് സമര്‍പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ സ്റ്റേ.അധികാര പരിധി കവിഞ്ഞുള്ശ നടപടികളാണ് അഥോറിറ്റിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.ഹരജിയില്‍ കോടതി വിശദമായ വാദം കേല്‍ക്കും.നേരത്തെ ജിഷകേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയതായി അതോറിറ്റി വിലയിരുത്തിയിരുന്നു