LiveTV

Live

Kerala

വടകരയില്‍ ജനതാദള്‍ എംഎല്‍എമാരുടെ രഹസ്യ കൂടിക്കാഴ്ച്ച

Summary
ഇടതു മന്ത്രിസഭയിലെ പ്രതിനിധി ആരെന്നതിനെ ചൊല്ലി ജനതാദള്‍ എസ് വിഭാഗത്തില്‍ ഭിന്നത രൂക്ഷമായിരിക്കെ എംഎല്‍എമാരായ സികെനാണുവും കെ കൃഷ്ണന്‍കുട്ടിയും കൂടിക്കാഴ്ച നടത്തി.

ജനതാദള്‍ എസ് എംഎല്‍എമാരായ സി കെ നാണു, കെ കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം വടകരയില്‍ രഹസ്യയോഗം. ഇടതു മന്ത്രിസഭയിലെ പ്രതിനിധി ആരെന്നതിനെ ചൊല്ലി ജനതാദള്‍ എസ് വിഭാഗത്തില്‍ ഭിന്നത രൂക്ഷമായിരിക്കെ എംഎല്‍എമാരായ സികെനാണുവും കെ കൃഷ്ണന്‍കുട്ടിയും കൂടിക്കാഴ്ച നടത്തി.

വടകര റെസ്റ്റ് ഹൌസില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടു. മന്ത്രിസ്ഥാനത്തേക്ക് കെ കൃഷ്ണന്‍കുട്ടിയുടെ പേരാണ് സികെ നാണു മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍ സംസ്ഥാന കമ്മിറ്റിയില്‍ മാത്യുപി തോമസിനാണ് മുന്‍തൂക്കം ലഭിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ച.