LiveTV

Live

Kerala

ജെസ്നയെ കാണാതായിട്ട് രണ്ട് മാസം; വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരത്തില്‍

ജെസ്നയെ കാണാതായിട്ട് രണ്ട് മാസം; വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരത്തില്‍
Summary
കേരളത്തിന് അകത്തും പുറത്തും പൊലീസ് വിശദമായ അന്വേഷണം നടത്തിയിട്ടും യാതൊരു തുമ്പും ലഭിച്ചില്ല.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമെനിക്ക് കോളേജ് വിദ്യാര്‍ത്ഥിനിയും മുക്കൂട്ടുതറ സ്വദേശിനിയുമായ ജെസ്ന മരിയ ജെയിംസിനെ കാണാതായിട്ട് ഇന്നേക്ക് രണ്ട് മാസം. കേരളത്തിന് അകത്തും പുറത്തും പൊലീസ് വിശദമായ അന്വേഷണം നടത്തിയിട്ടും യാതൊരു തുമ്പും ലഭിച്ചില്ല.

അച്ഛന്റെ സഹോദരിയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ജെസ്ന വീട് വിട്ട് ഇറങ്ങിയത്. എന്നാല്‍ പിന്നീട് എങ്ങോട്ട് പോയെന്ന് ആര്‍ക്കും അറിയില്ല. എരുമേലി, വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനുകളില്‍ ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ജെസ്നയെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് ജെസ്നയുടെ തിരോധാനത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ജെസ്ന പഠിക്കുന്ന കോളേജിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നിരാഹാരം ആരംഭിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് വിശദമായ അന്വേഷണം നടത്തന്നുണ്ട്. ബാഗ്ലൂരിലെ ഒരാശുപത്രിയില്‍ വെച്ച് ജെസ്നയെ കണ്ടതായി ചില വെളിപ്പെടുത്തലുകള്‍ ഉണ്ടായെങ്കിലും സിസിടിവി അടക്കം പരിശോധിച്ച് ഇത് ജെസ്നയല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും യാതൊരു വിവരം ലഭിച്ചില്ല. ജെസ്നയെ കുറിച്ച് സൂചന ലഭിക്കുന്നവര്‍ക്ക് തിരുവല്ല പൊലീസ് പാരിതോഷികം വരെ പ്രഖ്യാപിച്ചിരുന്നു.