LiveTV

Live

Kerala

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; സിപിഎം ഏരിയ സെക്രട്ടറിയെ സസ്‍പെന്‍ഡ് ചെയ്തു

Summary
യുവതിയെ മഡ്ഗാവിലെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഗോവയില്‍ പിടിയിലായ സിപിഎം ഏരിയാ സെക്രട്ടറി വിനോദ് കുമാറിനെ സിപിഎം സസ്‍പെന്‍ഡ് ചെയ്തു. സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വം അറിയിച്ചു. യുവതിയെ മഡ്ഗാവിലെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

സിപിഎം തിരുവനന്തപുരം മംഗലപുരം ഏരിയാ സെക്രട്ടറിയായ വിനോദ് കുമാര്‍ പോര്‍ച്ചുഗീസ് പാസ്പോര്‍ട്ട് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞാണ് യുവതിയെ ഗോവയിലെത്തിച്ചത്. തുടര്‍ന്ന് ഇരുവരും പ്രത്യേകം റൂമുകള്‍ എടുത്ത് താമസിച്ചു. രാത്രിയോടെ യുവതിയുടെ റൂമില്‍ കടന്നു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി നല്‍കിയിരിക്കുന്ന പരാതി. ഹോട്ടല്‍ മാനേജ്‍മെന്റ് വഴി പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മട്ഗാവ് പൊലീസ് വിനോദ് കുമാറിനെ അറസ്റ്റ് ചെയ്തു. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിനോദ് കുമാറിനെ പാര്‍ട്ടി സസ്‍പെന്‍ഡ് ചെയ്തു. സംഭവം അന്വേഷിക്കുമെന്ന് തിരുവനന്തപുരം ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്.