LiveTV

Live

Kerala

എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദിക സമിതിയിൽ ഭിന്നത രൂക്ഷം

എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദിക സമിതിയിൽ ഭിന്നത രൂക്ഷം
Summary
വൈദിക സമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികർ സഭാ സിനഡിന് പരാതി നൽകി

എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദിക സമിതിയിൽ ഭിന്നത രൂക്ഷം. വൈദിക സമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികർ സഭാ സിനഡിന് പരാതി നൽകി. കോട്ടപ്പടിയിലെ ഭൂമി വിറ്റ് രൂപതയുടെ കടബാധ്യതകൾ അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടനെ വൈദികരുടെ പേരിൽ പ്രസ്താവനയിറക്കാൻ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ സീറോമലബാര്‍ സഭയിലെ മെത്രാന്മാർക്ക് അയച്ച കത്തിൽ അതിരൂപതയിലെ ഭൂമി വിവാദം അവസാനിച്ചിട്ടില്ലെന്നും വിഷയം വഷളാക്കിയത് കർദിനാളാണെന്നും ആരോപിച്ചിരുന്നു. കോട്ടപ്പടിയിലെ ഭൂമി വിൽക്കാനുള്ള നീക്കം മൗഢ്യമാണെന്നന്നും വൈദിക സമിതി സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് അതിരൂപതയിലെ ഒരു വിഭാഗം വൈദീകർ രംഗത്തുവന്നത്. നിലവിലെ വൈദിക സമിതിക്കെതിരെ സിനഡിന് ഇവർ പരാതിയും നൽകി. ഭൂരിപക്ഷം വൈദീകരും വിട്ടു നിന്ന തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടത്തിയാണ് നിലവിലെ സെക്രട്ടറി അടക്കമുള്ളവർ ആ സ്ഥാനം കൈവശപ്പെടുത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദീക സമിതി അംഗീകൃത ചട്ടങ്ങളും മര്യാദകളും കാറ്റിൽ പറത്തിയെന്നും കുത്സിത പ്രവർത്തികളിലൂടെ വൈദീകരെ അപകീർത്തിപ്പെടുത്തുകയും, രൂപതയെ കരിവാരിതേക്കുകയും ചെയ്യുന്നുവെന്നും ഇവർ ആരോപിക്കുന്നു. ചട്ടങ്ങളും മര്യാദകളും ലംഘിച്ച് പ്രവർത്തിക്കുന്ന വൈദീക സമിതി പിരിച്ചുവിടണമെന്നും വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. നിലവിലെ വൈദിക സമിതി സെക്രട്ടറിയായ കുര്യാക്കോസ് മുണ്ടാടനെതിരെ കടുത്ത വിമർശനവും അതിരൂപതയിലെ വൈദീകർ ഉന്നയിക്കുന്നുണ്ട്.

വൈദികരുടെ പേരിൽ പ്രസ്താവനയിക്കാൻ കുര്യാക്കോസ് മുണ്ടാടനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തീവ്രവാദികളായ ഏതാനും വൈദികരുടെ നേതാവായി ചമഞ്ഞ് മുഴുവൻ വൈദീകരെയും നിതരാക്കാൻ നടത്തുന്ന ശ്രമം അംഗീകരിക്കാനാവില്ലെന്നും ഇവർ പറയുന്നു. അതിരൂപതയുടെ കടബാധ്യത പരിഹരിക്കാൻ കോട്ടപ്പടിയിലെ വസ്തു മാത്രം വിറ്റാൽ മതിയ ന്നെരിക്കെ അതിനെ തടസ്റ്റപ്പെടുത്തുന്ന നടപടികളാണ് ചില വൈദീകർ നടത്തുന്നത്. വിമത വൈദികർ പണിതുയർത്തിയ നുണകളുടെ ചിട്ടുകൊട്ടാരം തകർന്നു വീഴുമെന്നുള്ള ആശങ്കയാണ് ഭൂമി വിൽപ്പന തടസപ്പെടുത്തുന്നതിന് പിന്നിലുള്ളതെന്നും ഇവർ ആരോപിക്കുന്നു. ഇക്കാര്യങ്ങളിൽ അടിയന്തര നടപടി സഭാ സിനഡ് സ്വീകരിക്കണമെന്നും വൈദീകർ ആവശ്യപ്പെടുന്നു. ഫാദര്‍ ജോര്‍ജ് നെല്ലിശ്ശേരി, ഫാ. ആന്റണി പൂതവേലി എന്നിവരാണ് സിനഡിന് പരാതി നല്‍കിയിരിക്കുന്നത്.