LiveTV

Live

Kerala

ചെങ്ങന്നൂര്‍ പ്രചാരണച്ചൂടില്‍; 20 സ്ഥാനാര്‍ഥികള്‍; സൂക്ഷ്മ പരിശോധനയില്‍ തള്ളിയത് 4 പത്രികകള്‍

ചെങ്ങന്നൂര്‍ പ്രചാരണച്ചൂടില്‍; 20 സ്ഥാനാര്‍ഥികള്‍; സൂക്ഷ്മ പരിശോധനയില്‍ തള്ളിയത് 4 പത്രികകള്‍
Summary
ഡോ പത്മരാജന്‍, ജയിന്‍ വിത്സണ്‍, അനില തോമസ്, യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അപരന്‍ വിജയകുമാര്‍ എന്നിവരുടെ പത്രികയാണ് തള്ളിയത്. എം വി ഗോപകുമാര്‍..

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കിയതോടെ സ്ഥാനാര്‍ഥികളുടെ എണ്ണം 20 ആയി കുറഞ്ഞു. സൂക്ഷ്മ പരിശോധനയില്‍ നാലു പേരുടെ പത്രികകള്‍ തള്ളി. ഡോ പത്മരാജന്‍, ജയിന്‍ വിത്സണ്‍, അനില തോമസ്, യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അപരന്‍ വിജയകുമാര്‍ എന്നിവരുടെ പത്രികയാണ് തള്ളിയത്. എം വി ഗോപകുമാര്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പത്രിക പിന്‍വലിച്ചു. ഈ മാസം 14 വരെ പത്രികകള്‍ പിന്‍വലിക്കാം.