LiveTV

Live

Kerala

സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 50ശതമാനമാക്കണമെന്ന് സര്‍വകക്ഷിയോഗം

സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 50ശതമാനമാക്കണമെന്ന് സര്‍വകക്ഷിയോഗം
Summary
കേരളത്തിനുള്ള നികുതി വിഹിതം രണ്ടര ശതമാനത്തില്‍ കുറക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. ഈ മാസം 28ന് സംസ്ഥാനത്ത് എത്തുന്ന പതിനഞ്ചാം ധനകാര്യകമ്മീഷന്

സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 50ശതമാനമാക്കണമെന്ന് സര്‍വകക്ഷിയോഗം. കേരളത്തിനുള്ള നികുതി വിഹിതം രണ്ടര ശതമാനത്തില്‍ കുറക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. ഈ മാസം 28ന് സംസ്ഥാനത്ത് എത്തുന്ന പതിനഞ്ചാം ധനകാര്യകമ്മീഷന് ഇക്കാര്യം ഉള്‍പ്പെടുത്തി നിവേദനം സമര്‍പ്പിക്കും.

പതിനഞ്ചാം ധനകാര്യകമ്മീഷന്‍റെ പരിഗണനാ വിഷയങ്ങളില്‍ സംസ്ഥാനത്തിനുള്ള ആശങ്ക മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം പങ്കുവെച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം തീരുമാനിക്കാന്‍ 2011ലെ സെന്‍സസ് മാനദണ്ഡമാക്കിയാല്‍ ജനസംഖ്യ നിയന്ത്രിച്ചത് സാമുഹിക നേട്ടമായി കണ്ട് കേരളത്തിന് പ്രത്യേക വിഹിതം അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആമുഖ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. കടമെടുപ്പിന് പുതിയ നിബന്ധന പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്കുളള നികുത വിഹിതം 45ല്‍നിന്ന് 50 ശതമാനമാക്കണമെന്ന് തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഏകാഭിപ്രായം ഉയര്‍ന്നു. ബിജെപിയും ഇക്കാര്യത്തോട് യോജിച്ചു. 28ന് കേരളത്തിലെത്തുന്ന ധനകാര്യകമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, സര്‍ക്കാര്‍, വ്യാപാരി വ്യവസായി സംഘടനകള്‍ എന്നിവരുമായി ചര്‍ച്ച നടത്തും.