LiveTV

Live

Kerala

ക്രൈംബ്രാഞ്ചില്‍ സമഗ്രമാറ്റം വേണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ 

ക്രൈംബ്രാഞ്ചില്‍ സമഗ്രമാറ്റം വേണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ 
Summary
ജില്ലകള്‍ തോറും ക്രൈംബ്രാഞ്ചില്‍ എസ്പിമാര്‍ വേണമെന്നാണ് പ്രധാന ശിപാര്‍ശ

ക്രൈംബ്രാഞ്ചില്‍ സമഗ്രമാറ്റം വേണമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഡിജിപി കത്ത് നല്‍കി. ജില്ലകള്‍ തോറും ക്രൈംബ്രാഞ്ചില്‍ എസ്പിമാര്‍ വേണമെന്നാണ് പ്രധാന ശിപാര്‍ശ. തീവ്രവാദ വിരുദ്ധ വിഭാഗത്തേയും സൈബര്‍ സെല്ലിനേയും ക്രൈംബ്രാഞ്ചില്‍ ലയിപ്പിക്കണമെന്നും ശിപാര്‍ശയിലുണ്ട്. നിലവില്‍ ക്രൈംബ്രാ‍ഞ്ച് അന്വേഷിക്കുന്ന പലകേസുകളും പൂര്‍ണതയിലെത്തുന്നില്ലെന്നും ശിപാര്‍ശയില്‍ ഡിജിപി ചൂണ്ടിക്കാണിക്കുന്നു. പൊലീസിന്‍റെ ഉന്നത തലത്തില്‍ അഴിച്ച് പണി നടത്തണമെന്ന് നേരത്തെ ഡിജിപി മുഖ്യമന്ത്രിക്ക് ശിപാര്‍ശ കത്ത് നല്‍കിയിരുന്നു.