LiveTV

Live

Kerala

ബിഡിജെഎസ് പിന്മാറിയാല്‍ ബിജെപിക്ക് വോട്ട് കുറയുമെന്ന് വെള്ളാപ്പള്ളി

ബിഡിജെഎസ് പിന്മാറിയാല്‍ ബിജെപിക്ക് വോട്ട് കുറയുമെന്ന് വെള്ളാപ്പള്ളി
Summary
ബിജെപിയില്‍ നിന്ന് ബിഡിജെഎസ് അവഗണന നേരിടുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍.

ബിജെപി സംസ്ഥാന ഘടകത്തിന്‍റെ അവഗണനയെ തുടർന്നാണ് ബിഡിജെഎസ് സമ്മർദ്ദതന്ത്രം സ്വീകരിച്ചതെന്ന് വെള്ളാപ്പള്ളി നടേശൻ. തന്ത്രം പാളിയിട്ടില്ല. ബിഡിജെഎസ് പിന്മാറിയാല്‍ ബിജെപിക്ക് വോട്ട് കുറയും. രാഷ്ട്രീയ തമ്പുരാക്കന്മാര്‍ക്ക് തിരിച്ചറിവുണ്ടാകണം. എല്ലാവരും ബിഡിജെഎസിന്‍റെ വോട്ട് ആഗ്രഹിക്കുന്നു. സിപിഎമ്മിന്‍റേത് കപട മതേതര നിലപാടാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

ബിജെപി സംസ്ഥാന ഘടകത്തിനെതിരെ ആഞ്ഞടിച്ച വെളളാപ്പളളി നടേശൻ എൻഡിഎയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ബിജെപി സംസ്ഥാന നേതൃത്വമാണെന്നും ആരോപിച്ചു. പി എസ് ശ്രീധരൻ പിള്ള താനുമായി കൂടിക്കാഴ്ച നടത്തിയതും വെള്ളാപ്പള്ളി സ്ഥിരീകരിച്ചു.

ബിഡിജെഎസിനെ വർഗീയ പാർട്ടിയെന്ന് വിശേഷിപ്പിച്ച സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദനെയും വെള്ളാപ്പള്ളി വിമർശിച്ചു. ചെങ്ങന്നൂരിൽ സജി ചെറിയാനെ തോൽപ്പിക്കാനാണ് എം വി ഗോവിന്ദൻ ശ്രമിക്കുന്നതെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. നിലവിൽ ചെങ്ങന്നൂരിൽ മുൻതൂക്കം എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനാണെന്നും ട്രെൻഡ് മാറുമോയെന്ന് പറയാനാവില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.