LiveTV

Live

Kerala

പ്രവാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നൈപുണ്യ പരിശീലനവുമായി ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ

പ്രവാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നൈപുണ്യ പരിശീലനവുമായി ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ
Summary
വിദ്യാര്‍ത്ഥികള്‍ക്കും പ്രവാസികള്‍ക്കും നൈപുണ്യ വികസന പരിശീലനം നല്‍കി ഇവരെ വിജയകരമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുമായി സഹകരിപ്പിച്ച് രാജ്യത്തിന് മുതല്‍ക്കൂട്ടാക്കുക എന്നതാണ് ഉദ്ദേശം.

പ്രവാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നൈപുണ്യ വികസന വാഗ്ദാനവുമായി ദേശീയ സാങ്കേതിക ശാക്തീകരണ പദ്ധതി. മൊബൈല്‍ ഫോണ്‍ സാങ്കേതിക പരിശീലിന സ്ഥാപനമായ ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോയാണ് പദ്ധതി അവതരിപ്പിക്കുന്നത്.

ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോയുടെ നേതൃത്വത്തിലും ഐഎംപിറ്റി, യുണിടെല്‍ എന്നിവയുടെ സഹകരണത്തോടയെുമാണ് ദേശീയ സാങ്കേതിക ശാക്തീകരണ പദ്ധതി അവതരിപ്പിക്കുന്നത്. കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിന്റെ പിന്‍ബലത്തോടെയാണ് പദ്ധതിയുടെ പ്രവര്‍ത്തനം. വിദ്യാര്‍ത്ഥികള്‍ക്കും പ്രവാസികള്‍ക്കും നൈപുണ്യ വികസന പരിശീലനം നല്‍കി ഇവരെ വിജയകരമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുമായി സഹകരിപ്പിച്ച് രാജ്യത്തിന് മുതല്‍ക്കൂട്ടാക്കുക എന്നതാണ് ഉദ്ദേശം.

പദ്ധതി ഈവര്‍ഷം ജൂലൈയില്‍ ഡല്‍ഹിയില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ ഔദ്യോഗികമായി അവതരിപ്പിക്കും. എന്റ്റിഇഎമ്മിന്റെ ഭാഗമായി ഡല്‍ഹിയിലേയും കേരളത്തിലെയും പ്ലസ് ടു പൂര്‍ത്തിയായ 1500 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം പരിശീലനവും നല്‍കുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ സാങ്കേതികവിദ്യയുടെ പ്രാഥമിക പരിശീലമാണ് ഇവര്‍ക്കുക ലഭിക്കുക. കൂടുതല്‍ പരിശീലനത്തിനോ ജോലി ചെയ്യുന്നതിനോ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാകുമെന്നും കമ്പനി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.