LiveTV

Live

Kerala

ചെങ്ങന്നൂരില്‍ എൽഡിഎഫ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് യുഡിഎഫ്

ചെങ്ങന്നൂരില്‍ എൽഡിഎഫ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് യുഡിഎഫ്
Summary
തൊഴിലുറപ്പ് ജീവനക്കാരോട് എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിക്കണമെന്നും അല്ലെങ്കിൽ തൊഴിൽ ചെയ്യാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം

ചെങ്ങന്നൂരില്‍ എൽഡിഎഫ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് യുഡിഎഫ്. തൊഴിലുറപ്പ് ജീവനക്കാരോട് എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിക്കണമെന്നും അല്ലെങ്കിൽ തൊഴിൽ ചെയ്യാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. വിഷയം ചൂണ്ടിക്കാട്ടി യുഡിഎഫ് റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി.

ഏപ്രിൽ മാസം 28, 30 തീയതികളിലാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്. മുളക്കുഴ, പുലിയൂർ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികളെ വിളിച്ച് ചേർത്ത് സിപിഎം സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അല്ലെങ്കിൽ തൊഴിൽ ചെയ്യാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെയുള്ളവരാണ് യോഗം വിളിച്ച് ചേർത്തത് എന്നും യുഡിഎഫ് ആരോപിക്കുന്നു.

എൽഡിഎഎഫ് അധികാരം ദുർവിനിയോഗം ചെയ്തുവെന്നും അത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.