LiveTV

Live

Kerala

ഇന്റർനാഷണൽ സക്കാത്ത് കോൺഫറൻസ്; വ്യവസായികളുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും സംഗമം സംഘടിപ്പിച്ചു

 ഇന്റർനാഷണൽ സക്കാത്ത് കോൺഫറൻസ്; വ്യവസായികളുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും സംഗമം സംഘടിപ്പിച്ചു
Summary
കൊച്ചി ലേ മെറിഡിയനില്‍ നടന്ന പരിപാടിയില്‍ സാമൂഹിക വ്യവസായിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു

ഇന്റർ നാഷണൽ സക്കാത്ത് കോൺഫറൻസിന്റെ ഭാഗമായി വ്യവസായികളുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും സംഗമം സംഘടിപ്പിച്ചു. കൊച്ചി ലേ മെറിഡിയനില്‍ നടന്ന പരിപാടിയില്‍ സാമൂഹിക വ്യവസായിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ദരിദ്രനും പണക്കാരനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതിലും സമൂഹത്തില്‍ സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിലും സക്കാത്ത് സമ്പ്രദായത്തില്‍ ഉണ്ടാകേണ്ട ഇടപെടലുകള്‍ സംബന്ധിച്ചാണ് ചര്‍ച്ചകള്‍‍ നടന്നത്. രാജ്യത്തിന്റെ സാമൂഹിക പുരോഗതിയില്‍ സക്കാത്തിന് വലിയ പങ്കു വഹിക്കാനുണ്ടെന്ന് ചര്‍ച്ചക്ക് നേതൃത്വം നല്‍കി കൊണ്ട് പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി മുജീബ് റഹ്മാന്‍ പറഞ്ഞു.

നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിലെ അസന്തുലിതാവസ്ഥയ്ക്ക് ഫലപ്രദമായ പരിഹാരമാര്‍ഗമാണ്. വ്യക്തമായ ആസൂത്രണത്തിലൂടെ സക്കാത്ത് ഗുണ ഭോക്താക്കളെ സക്കാത്ത് ദായകരാക്കി മാറ്റാനുള്ള ശ്രമംഉണ്ടാകണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന കോണ്‍ഫറന്‍സില്‍ സക്കാത്ത് സംവിധാനത്തിന് സാമൂഹിക പുരോഗതിയില്‍ വഹിക്കാന്‍ കഴിയുന്ന പങ്കിനെക്കുറിച്ചുള്ള ചര്‍ച്ചകളും പ്രത്യേക സെഷനുകളും നടന്നു ബൈത്തു സക്കാത്ത് കേരള സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സക്കാത്ത് കോണ്‍ഫറന്‍സ് ഇന്ന് സമാപിക്കും.