LiveTV

Live

Kerala

ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്രയുമായി സ്വകാര്യ ബസ്

ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്രയുമായി സ്വകാര്യ ബസ്
Summary
ദിവസത്തോറും നിരവധി രോഗികളാണ് ഈ ബസില്‍ മെഡിക്കല്‍ കോളേജിലേക്ക് യാത്ര ചെയ്യുന്നത്. ഒപ്പം ആരുമില്ലാത്ത വയോജനങ്ങളും ബസില്‍ കയറാറുണ്ട്.

കാന്‍സര്‍ രോഗികള്‍ക്കും നിരാലംബരായ വയോജനങ്ങള്‍ക്കും സൗജന്യ യാത്ര നല്‍കുകയാണ് കോട്ടയത്തെ ഒരു സൗകാര്യ ബസ്. മെഡിക്കല്‍ കോളേജിലേക്ക് അടക്കം പോകേണ്ട രോഗികള്‍ക്ക് കോട്ടയം ആയാംകുടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദേവമാത ബസില്‍ ടിക്കറ്റ് എടുക്കേണ്ടതില്ല.

ദിവസത്തോറും നിരവധി രോഗികളാണ് ഈ ബസില്‍ മെഡിക്കല്‍ കോളേജിലേക്ക് യാത്ര ചെയ്യുന്നത്. ഒപ്പം ആരുമില്ലാത്ത വയോജനങ്ങളും ബസ്സില്‍ കയറാറുണ്ട്. ഇവരുടെയൊക്കെ കഷ്ടപ്പാടും ദുരിതവും കണ്ടറിഞ്ഞതോടെയാണ് സൗജന്യ യാത്രയൊരുക്കാന്‍ ദേവമാതാ ബസ് ഉടമകള്‍. തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് ബസില്‍ ക്യാന്‍സര്‍ രോഗികള്‍ക്കും വയോജനങ്ങള്‍ക്കും സൗജന്യമായി യാത്ര ചെയ്യാമെന്ന ബോര്‍ഡും സ്ഥാപിച്ചു.

ക്യാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്വാസമാവുകയാണ് ദേവമാതാ ബസ്. ബസില്‍ കയറുന്നവര്‍ ടിക്കറ്റ് എടുക്കുബോള്‍ ക്യാന്‍സറിന്റെ കാര്യം സൂചിപ്പിച്ചാല്‍ യാത്ര സൗജന്യമായി ചെയ്യാം. ബസിലുള്ള ജീവനക്കാര്‍ സൗജന്യ യാത്ര ഒരുക്കിയില്ലെങ്കില്‍ ഉടമയെ നേരിട്ട് ഇക്കാര്യം വിളിച്ച് പറയാം. അതിനായി ഫോണ്‍ നമ്പറും ബസില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.