LiveTV

Live

Kerala

എം എം ഹസന്‍റെ ജനമോചനയാത്രക്ക് സമാപനം

എം എം ഹസന്‍റെ ജനമോചനയാത്രക്ക് സമാപനം
Summary
സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തി ഒറ്റയാള്‍ ഭരണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം.

സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തി ഒറ്റയാള്‍ ഭരണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. സംസ്ഥാനങ്ങളുടെ പദ്ധതികള്‍ കേന്ദ്രം അട്ടിമറിക്കുകയാണെന്നും ചിദംബരം കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്‍റ് എം എം ഹസന്‍ നയിച്ച ജനമോചനയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫാസിസത്തിനും അക്രമത്തിനുമെതിരെയെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു എം എം ഹസന്‍റെ ജനമോചനയാത്ര. യാത്രയുടെ സമാപന സമ്മേളനത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ പി ചിദംബരത്തിന്റെ രൂക്ഷവിമര്‍ശനം. ദലിതരും പിന്നാക്ക സമുദായങ്ങളും സ്ത്രീകളും ഇന്ത്യയില്‍ വേട്ടയായപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് എം എം ഹസനും ആരോപിച്ചു.

ഏപ്രില്‍ 7ന് കാസര്‍കോട് നിന്നാരംഭിച്ച ജനമോചനയാത്ര 18 ദിവസം പിന്നിട്ടാണ് തിരുവനന്തപുരത്ത് സമാപിച്ചത്. സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു.