LiveTV

Live

Kerala

കളമശ്ശേരിയില്‍ യുവാവിന്റെ കാല്‍ വെട്ടിയ സംഭവം: ഒന്നാം പ്രതി അറസ്റ്റില്‍

കളമശ്ശേരിയില്‍ യുവാവിന്റെ കാല്‍ വെട്ടിയ സംഭവം: ഒന്നാം പ്രതി അറസ്റ്റില്‍
Summary
ആക്രമണത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവന്നിട്ടും സിപിഎമ്മുകാരായ ആക്രമികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു

കളമശ്ശേരിയില്‍ യുവാവിനെ അക്രമികൾ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിലെ ഒന്നാം പ്രതി ശ്രീരാഗ് അറസ്റ്റില്‍. ആക്രമണത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവന്നിട്ടും സിപിഎമ്മുകാരായ ആക്രമികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് 10 ദിവസത്തിന് ശേഷം ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം പതിനഞ്ചിനാണ് കളമശ്ശേരി സ്വദേശി വട്ടംക്കുന്നം ജോര്‍ജിന്റെ മകന്‍ എല്‍ദോസിനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ ആര്‍ ഗോപിയുടെ മകന്‍ ശ്രീരാഗും സംഘവുമാണ് ആക്രമണം നടത്തിയത്. വെട്ടേറ്റ് കാൽ അറ്റുപോയ യുവാവിന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. യുവാവിന്റെ
കാലിന്റെ ചലനശേഷി തിരികെകിട്ടുക എളുപ്പമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കളമശ്ശേരി പോലീസില്‍ എല്‍ദോസിന്റെ കുടുംബം പിറ്റേന്ന് തന്നെ പരാതി നല്‍കിയിരുന്നു. പിന്നീട് ഇതിന്റെ സിസിടിവി ദൃശ്യങ്ങളും സമാഹരിച്ച്
കൈമാറി.

എന്നാല്‍ 10 ദിവസമായിട്ടും പൊലീസ് ഒരു നടപടിയുമെടുത്തില്ലെന്ന ആക്ഷേപവും ഉയര്‍ന്നു. സിപിഎം പ്രദേശിക നേതാക്കളെ സംരക്ഷിക്കാനാണ് പൊലീസ് നീക്കമെന്നും ബന്ധുക്കള്‍ പാരാതിപ്പെട്ടിരുന്നു. പോലീസ് അലംഭാവം വിവാദമായതിന് പിന്നാലെയാണ് ഒന്നാം പ്രതിയെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഒളിവിലാണെന്നും മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് സംഭവമെന്നുമായിരുന്നു പൊലീസിന്‍രെ ആദ്യ വിശദീകരണം.