LiveTV

Live

Kerala

രഞ്ജിഷ് വിവാഹിതനായി, ഫേസ്‍ബുക്കിന്‍റെ അനുഗ്രഹത്തോടെ...

രഞ്ജിഷ് വിവാഹിതനായി, ഫേസ്‍ബുക്കിന്‍റെ അനുഗ്രഹത്തോടെ...
Summary
കഴിഞ്ഞ വര്‍ഷം ഫേസ്‍ബുക്കില്‍ വൈറലായ ഒരു പോസ്റ്റ് രഞ്ജിഷ് മഞ്ചേരിയെന്ന ഫോട്ടോഗ്രാഫറുടേത് ആയിരുന്നു.

കഴിഞ്ഞ വര്‍ഷം ഫേസ്‍ബുക്കില്‍ വൈറലായ ഒരു പോസ്റ്റ് രഞ്ജിഷ് മഞ്ചേരിയെന്ന ഫോട്ടോഗ്രാഫറുടേത് ആയിരുന്നു. കുറിപ്പും വിഷയത്തിലെ വ്യത്യസ്തതയും തന്നെയാണ് ആ പോസ്റ്റിനെ ട്രെന്‍ഡിങാക്കിയത്. അതൊരു വിവാഹാലോചന കുറിപ്പായിരുന്നു. മാട്രിമോണിയല്‍ സൈറ്റുകളോ പത്രങ്ങളിലെ പരസ്യങ്ങളോ ആശ്രയിക്കാതെ ഫേസ്‍ബുക്കിനെ തന്നെ വിവാഹാലോചനയിടമാക്കി മാറ്റുകയായിരുന്നു രഞ്ജിഷ്.

രഞ്ജിഷ് വിവാഹിതനായി, ഫേസ്‍ബുക്കിന്‍റെ അനുഗ്രഹത്തോടെ...

പോസ്റ്റിന് വന്‍തോതില്‍ പ്രതികരണങ്ങളാണ് ലഭിച്ചത്. കുറിപ്പ് കണ്ട് ഒട്ടേറെ പേര്‍ വിവാഹാലോചനകളുമായി എത്തി. അതില്‍ നിന്ന് തന്‍റെ പങ്കാളിയെ രഞ്ജിത് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് രഞ്ജിഷ് തന്‍റെ കല്യാണം ഇതുവരെ ശരിയായിട്ടില്ലെന്ന് കാട്ടി പോസ്റ്റിട്ടത്. സെപ്തംബര്‍ ആയപ്പോഴേക്കും ഫേസ്‍ബുക്ക് തന്നെ രഞ്ജിഷിന് പങ്കാളിയെ നല്‍കി. ജീവിത പങ്കാളിയെ കിട്ടി, സമയമാകുമ്പോൾ എല്ലാവരേയും അറിയിക്കും എന്നായിരുന്നു രഞ്ജിഷിന്‍റെ പോസ്റ്റ്. നവംബറില്‍ അധ്യാപികയായ സരിഗമയാണ് തന്‍റെ വധുവെന്ന് രഞ്ജിഷ് ഫേസ്‍ബുക്കിലൂടെ തന്നെ മാലോകരെ അറിയിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തങ്ങളുടെ വിവാഹം ഏപ്രില്‍ 18ന് നടത്താന്‍ തീരുമാനിച്ചതായും രഞ്ജിഷ് ഫേസ്‍ബുക്കിലൂടെ അറിയിച്ചു. ഒടുവില്‍ രഞ്ജിഷ് ഏപ്രില്‍ 18 ന് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു. തന്‍റെ വിവാഹചിത്രങ്ങളും ഒപ്പം, സഹകരിച്ച എല്ലാവർക്കും നന്ദി, പ്രത്യേകിച്ച് മീഡിയക്കും. Thank you Mr Mark Zuckerberg എന്ന കുറിപ്പും. അങ്ങനെ ഫേസ്‍ബുക്കിന്‍റെ അനുഗ്രഹത്തോടെ രഞ്ജിഷും സരിഗമയും ജീവിച്ചുതുടങ്ങുകയാണ്.