LiveTV

Live

Kerala

ജന്മനാട്ടിലേക്കുള്ള മടങ്ങിപ്പോക്കിന്‍റെ ആനന്ദത്തില്‍ ബിജയ് കൃഷ്ണ ഹൽദാർ

ജന്മനാട്ടിലേക്കുള്ള മടങ്ങിപ്പോക്കിന്‍റെ ആനന്ദത്തില്‍ ബിജയ് കൃഷ്ണ ഹൽദാർ
Summary
പത്ത് മാസം മുന്‍പ് സഹോദരിയുടെ വീട്ടിലേക്കിറങ്ങിയ പശ്ചിമബംഗാള്‍ സ്വദേശിയായ ബിജയ് കൃഷ്ണ വഴി മറന്ന് എത്തിപ്പെട്ടത് കേരളത്തില്‍...

കാത്തിരിപ്പിനൊടുവില്‍ ബിജയ്‍ കൃഷ്ണ ഹല്‍ദാര്‍ കുടുംബത്തിനൊപ്പം ചേര്‍ന്നു. ജന്മനാട്ടിലേക്കുള്ള മടങ്ങിപ്പോക്കിന്‍റെ ആനന്ദത്തിലാണ് ബിജയ് കൃഷ്ണ ഹൽദാർ. മനോനില തെറ്റി തെരുവിൽ അലഞ്ഞ ബിജയ് കൃഷ്ണക്ക് സുമനസുകളാണ് കൈത്താങ്ങായത്.

പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയാണ് ബിജയ് കൃഷ്ണ ഹല്‍ദാര്‍. അഞ്ചുവര്‍ഷം മുമ്പ് ഒരു ഹോളി ദിനത്തില്‍ സംഭവിച്ച ബൈക്ക് അപകടമാണ് ഇദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. അപകടത്തെ തുടര്‍ന്ന് ഓര്‍മക്കുറവുണ്ടായി. വലതുകൈയിന്‍റെ സ്വാധീനവും സംസാരശേഷിയും നഷ്ടപ്പെട്ടു. പത്ത് മാസം മുന്‍പ് സഹോദരിയുടെ വീട്ടിലേക്കിറങ്ങിയ ബിജയ് കൃഷ്ണക്ക് വഴി മറന്നുപോയി.

ഒരുപാട് നാളുകളുടെ അലച്ചിലിന് ശേഷം എത്തിപ്പെട്ടത് കേരളത്തില്‍. കഴിഞ്ഞ ജനുവരിയില്‍ ആലുവ സ്വദേശി നസീര്‍ കുട്ടിയാണ് കഴിഞ്ഞ ജനുവരിയില്‍ വഴിയരികില്‍ രോഗാതുരമായ അവസ്ഥയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തെ ആലുവയിലെ വെല്‍ഫെയര്‍ അസോസിയേഷന്‍ ട്രസ്റ്റ് ഏറ്റെടുത്തതോടെയാണ് ഇങ്ങനെയൊരു സമാഗമത്തിന് വഴിയൊരുങ്ങിയത്.