LiveTV

Live

Kerala

ചെങ്ങന്നൂരില്‍ യുഡിഎഫ് വേദിയില്‍ മുന്‍ എംഎല്‍എ കെ കെ ഷാജു

ചെങ്ങന്നൂരില്‍ യുഡിഎഫ് വേദിയില്‍ മുന്‍ എംഎല്‍എ കെ കെ ഷാജു
Summary
ജെഎസ്എസിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിട്ട കെ കെ ഷാജു ഇപ്പോള്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.

ചെങ്ങന്നൂരില്‍ യുഡിഎഫിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനിയാണ് മുന്‍ എംഎല്‍എ കെ കെ ഷാജു. ജെഎസ്എസിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിട്ട കെ കെ ഷാജു ഇപ്പോള്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.

ഖദര്‍ ധാരിയായ കെ കെ ഷാജു ചെങ്ങന്നൂരിലെ യുഡിഎഫ് പ്രചരണ വേദികളിലെ ഒരു കൌതുക കാഴ്ചകൂടിയാണ്. ദീര്‍ഘകാലം കെ ആര്‍ ഗൌരിയമ്മയ്ക്കൊപ്പം ജെഎസ്എസിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്നയാളാണ് കെ കെ ഷാജു. പന്തളം നിയമസഭ മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി ടിക്കറ്റില്‍ എംഎല്‍എയായിട്ടുമുണ്ട്. ജെഎസ്എസിലെ അഭ്യന്തര പ്രശ്നങ്ങളുടെ പേരില്‍ രാജന്‍ബാബുവിന്റെ നേതൃത്വത്തില്‍ വിമത നേതൃത്വം രൂപംകൊണ്ടപ്പോള്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം കെ കെ ഷാജുവിനായിരുന്നു.

എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ രാജന്‍ബാബു ബിഡിജെഎസ് വഴി എന്‍ഡിഎയില്‍ എത്തിയപ്പോള്‍ കെ കെ ഷാജു കോണ്‍ഗ്രസുമായി അടുത്തു. അടൂര്‍ നിയമസഭ മണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് അംഗത്വം നേടി കെ പി സി സി ഭാരവാഹിത്വത്തിനായി കാത്തിരിക്കുകയാണ്. ചെങ്ങന്നൂരില്‍ മുളക്കുഴ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലയും കെ കെ ഷാജുവിനാണ്