LiveTV

Live

Kerala

വിഷു ആഘോഷത്തിന് വഴി മാറി തെരഞ്ഞെടുപ്പ് പ്രചാരണം 

വിഷു ആഘോഷത്തിന് വഴി മാറി തെരഞ്ഞെടുപ്പ് പ്രചാരണം 
Summary
യു ഡി എഫിന്റെ വിഷുക്കണി കിറ്റ് വിതരണം

തെരഞ്ഞെടുപ്പ് പ്രചാരണചൂട് വിഷു ആഘോഷത്തിന് വഴി മാറിയപ്പോള്‍ കിട്ടിയ അവസരം മുതലാക്കാനുള്ള തിരക്കിലായിരുന്നു യു ഡി എഫ് പ്രവര്‍ത്തകര്‍. മുളക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഷുക്കണി കിറ്റ് വിതരണം നടത്തിയാണ് പ്രചാരണത്തില്‍ വ്യത്യസ്തരായത്.

കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗാന്ധി ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി മുളക്കുഴയിലും പരിസരത്തും വിളയിച്ചെടുത്ത ജൈവ കണിവെള്ളരി, കൈതച്ചക്ക, പടവലം, നേന്ദ്രക്കായ പിന്നെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മത്തനും മാങ്ങയും നെല്ലിക്കയും. പ്രവര്‍ത്തകര്‍ ഒത്തുകൂടിയപ്പോള്‍ അവ പങ്കിട്ട് ഓരോ കിറ്റുകളിലായി. നൂറില്‍ പരം കിറ്റുകള്‍ ഒരുക്കിയെന്നാണ് അവകാശവാദം. കിറ്റില്‍ ഉള്‍പ്പെടാത്ത കണിക്കൊന്നയടക്കം മുറത്തിലേറി വേദിക്ക് മുന്നിലേക്ക്.

സ്ഥാനാര്‍ഥി എത്തിയശേഷം വിതരണോദ്ഘാടനം. ഉദ്ഘാടകന്റെ വക അഭ്യര്‍ത്ഥന. ആദ്യമാദ്യം എത്തിയവര്‍ക്ക് വിഷുക്കണി കിറ്റ് കിട്ടി, വൈകിയെത്തിയവര്‍ പരിഭവപ്പെട്ടു.