LiveTV

Live

Kerala

മോദിയെ പ്രകീര്‍ത്തിച്ചില്ല: വാര്‍ത്ത നിഷേധിച്ച് കെ വി തോമസ് എംപി

 മോദിയെ പ്രകീര്‍ത്തിച്ചില്ല: വാര്‍ത്ത നിഷേധിച്ച് കെ വി തോമസ് എംപി
Summary
നല്ലൊരു ഭരണ കർത്താവല്ലാത്ത മോദി തന്റെ മാനേജ്‍മെന്റ് സ്കില്ലിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുന്നോട്ടു പോകുകയാണ്.

മോദിയെ പ്രകീര്‍ത്തിച്ച് താന്‍ സംസാരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് എംപി. താൻ ഇംഗ്ലിഷിൽ നടത്തിയ പ്രസംഗം തെറ്റായ രീതിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്ന് കെ വി തോമസ് വിശദീകരിച്ചു.

ജനദ്രോഹപരമായ തെറ്റായ തീരുമാനങ്ങൾ മാനേജ്‍മെന്റ് സ്കില്ലോടുകൂടി നരേന്ദ്രമോദി നടപ്പിലാക്കുന്നുവെന്നാണ് താൻ പറഞ്ഞത്. ജുഡീഷ്യറിയെപ്പോലും വരുതിയിലാക്കാൻ മോദിക്ക് കഴിഞ്ഞിട്ടുണ്ട്. നല്ലൊരു ഭരണ കർത്താവല്ലാത്ത മോദി തന്റെ മാനേജ്‍മെന്റ് സ്കില്ലിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുന്നോട്ടു പോകുകയാണ്. കെപിസിസി വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് കെ വി തോമസ് വാര്‍ത്താകുറിപ്പിറക്കിയത്.