LiveTV

Live

Kerala

വയറ്റിലാക്കിയ മുട്ടകള്‍ ഛര്‍ദ്ദിക്കുന്ന മൂര്‍ഖന്‍; വൈറലായി വീഡിയോ

വയറ്റിലാക്കിയ മുട്ടകള്‍ ഛര്‍ദ്ദിക്കുന്ന മൂര്‍ഖന്‍; വൈറലായി വീഡിയോ
Summary
പാമ്പുപിടിത്തക്കാരനായ സുജിത് വി പിയാണ് ഇതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്

മുട്ടകള്‍ കട്ടു തിന്നാന്‍ കോഴിക്കൂട്ടില്‍ കയറിയതേ ഈ മൂര്‍ഖന്‍ പാമ്പിന് ഓര്‍മ്മയുള്ളൂ..പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മനുഷ്യരുടെ കയ്യില്‍ കിട്ടിയാല്‍ പിന്നെ വിടുമോ...രക്ഷപ്പെടാന്‍ അകത്താക്കിയതെല്ലാം ഛര്‍ദ്ദിക്കേണ്ടി വന്നു. ഒന്നും രണ്ടുമല്ല..ഏഴ് മുട്ടകള്‍.

വയറ്റിലാക്കിയ മുട്ടകള്‍ ഛര്‍ദ്ദിക്കുന്ന മൂര്‍ഖന്‍; വൈറലായി വീഡിയോ

മാനന്തവാടി തലപ്പുഴ, കാപ്പാട്ടുമല കുറ്റിവാള്‍ ഗിരീഷിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ കയറി അടയിരിക്കുന്ന കോഴിയെ വകവരുത്തിയാണ് മൂര്‍ഖന്‍ വിരിയാറായ ഏഴ് മുട്ടകള്‍ അകത്താക്കിയത്. പാമ്പുപിടിത്തക്കാരനായ സുജിത് വി പിയാണ് ഇതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.