LiveTV

Live

Kerala

അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും എല്‍.ഡി.എഫ് സര്‍ക്കാര്‍ പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി

അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും എല്‍.ഡി.എഫ് സര്‍ക്കാര്‍ പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി
Summary
കോതമംഗലം കുട്ടമ്പുഴയിൽ 67 ആദിവാസി കുടുംബങ്ങള്‍ക്ക് വനാവകാശരേഖ നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും എല്‍.ഡി.എഫ് സര്‍ക്കാര്‍ പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോതമംഗലം കുട്ടമ്പുഴയിൽ 67 ആദിവാസി കുടുംബങ്ങള്‍ക്ക് വനാവകാശരേഖ നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പാവപ്പെട്ടവരെ കബളിപ്പിക്കാനുള്ള ഉപാധിയായി പട്ടവിതരണത്തെ കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം കോളനിയില്‍ നിന്നും പന്തപ്രയിൽ പുനരധിവസിപ്പിച്ച 67 ആദിവാസി കുടുംബങ്ങൾക്കാണ് രണ്ടേക്കര്‍ വീതം ഭൂമിക്ക് വനാവകാശ നിയമപ്രകാരമുള്ള കൈവശരേഖ നൽകിയത്. മന്നാൻ വിഭാഗത്തിലെ 49ഉം മുതുവാൻ വിഭാഗത്തിലെ 18ഉം കുടുംബങ്ങള്‍ക്കാണ് കൈവശാവകാശ രേഖ ലഭിച്ചത്. എറണാകുളം ജില്ലയിലെ 96 ആദിവാസി കുടുംബങ്ങൾക്ക് അടക്കം ജില്ലയിലെ 343 കുടുംബങ്ങള്‍ക്കും മേളയിൽ പട്ടയം വിതരണം ചെയ്തു.

കോളനി നിവാസികൾകുള്ള 2 കോടി മുപ്പത്തിനാല് ലക്ഷം രൂപയുടെ പാർപ്പിട പദ്ധതിയുടെ പ്രഖ്യാപനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു. വനാവകാശരേഖ ലഭിച്ച ആദിവാസികള്‍ക്ക് വീട് നിര്‍മിക്കാന്‍ മരം മുറിക്കാനും അത് വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമുള്ള അവകാശം ഉറപ്പാക്കുമെന്ന് വനം മന്ത്രി കെ രാജു പറഞ്ഞു.