LiveTV

Live

Kerala

ആദിവാസി കുട്ടികളെ എസ്എസ്എല്‍സി പരീക്ഷ എഴുതിച്ചില്ലെന്ന് പരാതി

ആദിവാസി കുട്ടികളെ എസ്എസ്എല്‍സി പരീക്ഷ എഴുതിച്ചില്ലെന്ന് പരാതി
Summary
ഈ വര്‍ഷം പരീക്ഷ എഴുതിയാല്‍ സ്കൂളിന്‍റെ നിലവാരം തകരുമെന്ന് അധ്യാപകന്‍ പറഞ്ഞതായി കുട്ടികള്‍ പറഞ്ഞു. എന്നാല്‍ കുട്ടികള്‍ക്ക്

വയനാട്ടില്‍ വിജയ ശതമാനം മെച്ചപ്പെടുത്താന്‍ ആദിവാസി വിദ്യാര്‍ത്ഥികളെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്ന് ആക്ഷേപം. നീര്‍വാരം ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് സംഭവം. വേണ്ടത്ര ഹാജര്‍ ഇല്ലാത്തതിനാലാണ് കുട്ടികളെ പരീക്ഷ എഴുതിക്കാതിരുന്നതെന്നാണ് സ്കൂൾ അധികൃതരുടെ വാദം.

നീര്‍വാരം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടവരായിരുന്നു അമ്മാനി ആദിവാസി കോളനിയിലെ അമലും ബബീഷും. എന്നാൽ ഇത്തവണ പരീക്ഷ എഴുതുന്നില്ലെന്ന് അധ്യാപകര്‍ നേരിട്ടെത്തി രക്ഷിതാക്കളില്‍ നിന്ന് ഒപ്പിട്ടു വാങ്ങുകയായിരുന്നു. സ്ക്രൈബ് സംവിധാനത്തിലൂടെ പരീക്ഷയെഴുതാനുള്ള സാധ്യത തേടി ഭിന്നശേഷി പരിശോധനക്ക് വിധേയമാക്കിയിരുന്നതായും ഇവർ പറഞ്ഞു. കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചിട്ടും പരീക്ഷ എഴുതാൻ കഴിയാത്തതിൽ രക്ഷിതാക്കളും നിരാശയിലാണ്.

കുട്ടികള്‍ തുടര്‍ച്ചയായി ക്ലാസില്‍ വരാത്തതിനാല്‍ പേരു വെട്ടുകയാണുണ്ടായതെന്നും അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ലെന്നും ഹെഡ്മാസ്റ്റര്‍ വി.മോഹനന്‍ പറഞ്ഞു. ജില്ലയിലെ പല സ്‌കൂളുകളിലും വിജയ ശതമാനം മെച്ചപ്പെടുത്താന്‍ ആദിവാസി കുട്ടികളെ എസ്എസ്എല്‍സി പരീക്ഷ എഴുതിക്കാറില്ലെന്ന് പരാതിയുണ്ട്.