LiveTV

Live

Kerala

സംസ്ഥാനങ്ങളുടെ വിഹിതം 2011ലെ സെൻസസിനനുസരിച്ച്; പ്രതിഷേധവുമായി തോമസ് ഐസക്

സംസ്ഥാനങ്ങളുടെ വിഹിതം 2011ലെ സെൻസസിനനുസരിച്ച്; പ്രതിഷേധവുമായി തോമസ് ഐസക്
Summary
കേരളത്തിന് ഏകദേശം 20,000 കോടി രൂപ കേന്ദ്ര വിഹിതത്തിൽ കുറവ് വരും

സംസ്ഥാനങ്ങളുടെ വിഹിതം നിർണയിക്കുന്നതിന്‌ 2011ലെ സെൻസസ്‌ ആധാരമാക്കണമെന്ന പതിനഞ്ചാം ധനകാര്യ കമ്മീഷൻ തീരുമാനത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്ക്. കമീഷൻ മാനദണ്ഡങ്ങൾ ജനാധിപത്യ വിരുദ്ധവും ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്തതുമാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ നീക്കം ഏറെ ബാധിക്കും. കേരളത്തിന് ഏകദേശം 20,000 കോടി രൂപ കേന്ദ്ര വിഹിതത്തിൽ കുറവ് വരും. ഈ സാഹചര്യത്തിൽ പൊതുജനാഭിപ്രായം രൂപീകരിക്കാനും സംസ്ഥാനങ്ങളുമായി യോജിപ്പിൽ എത്താനും കേരളം ശ്രമിക്കും. ഇതിനായി ഏപ്രിൽ 10നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം തിരുവന്തപുരത്തു ചേരുമെന്നും ഐസക്ക് പറഞ്ഞു.