LiveTV

Live

Kerala

ചക്ക താരമാകാന്‍ കാരണം ഈ അധ്യാപകന്‍

ചക്ക താരമാകാന്‍ കാരണം ഈ അധ്യാപകന്‍
Summary
തന്റെ നിവേദനമാണ് സര്‍ക്കാര്‍ പ്രഖ്യാപനത്തിലേക്ക് നയിച്ചതെന്ന കാര്യം മന്ത്രി തോമസ് ഐസക് നേരിട്ട് വിളിച്ചറിയിക്കുമ്പോഴാണ് ബാലകൃഷ്ണൻ അറിയുന്നത്.

ചക്ക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിന് കാരണക്കാരനായത് പാലക്കാട് സ്വദേശിയായ അധ്യാപകന്‍. ഒറ്റപ്പാലം തൃക്കങ്ങോട് സ്വദേശിയായ ബാലകൃഷ്ണൻ രണ്ടു വർഷം മുൻപ് സർക്കാരിന് നൽകിയ നിവേദനമാണ് ചക്ക ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലേക്ക് സര്‍ക്കാരിനെ നയിച്ചത്.

മാർച്ച് 21 നാണ് സംസ്ഥാന സർക്കാർ ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്. ഒറ്റപ്പാലം തൃക്കങ്ങോട് സ്വദേശി കെ ബാലകൃഷ്ണൻ നൽകിയ നിവേദനം പരിഗണിച്ചായിരുന്നു നടപടി. തന്റെ നിവേദനമാണ് സര്‍ക്കാര്‍ പ്രഖ്യാപനത്തിലേക്ക് നയിച്ചതെന്ന കാര്യം മന്ത്രി തോമസ് ഐസക് മാർച്ച് 27 ന് നേരിട്ട് വിളിച്ചറിയിക്കുമ്പോഴാണ് ബാലകൃഷ്ണൻ അറിയുന്നത്.

2016 ലാണ് ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിയ്ക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ബാലകൃഷ്ണൻ നൽകിയത്. സംസ്ഥാനത്തിന് ഔദ്യോഗിക വൃക്ഷവും മൃഗവും, പുഷ്പവുമെല്ലാം ഉള്ളപ്പോള്‍, ഔദ്യോഗിക ഫലംമായി ഒന്നും ഉണ്ടായിരുന്നില്ല. ഇതായിരുന്ന നിവേദനം നല്‍കിയതിന്റെ കാരണം. ചക്കയുടെ വിപണനത്തിനും പ്രചരണത്തിനും സര്‍ക്കാര്‍ പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ആലത്തൂർ കാവശ്ശേരി ഗവ. എൽ പി സ്ക്കൂളിലെ പ്രധാന അധ്യാപകനാണ് ബാലകൃഷ്ണൻ.