LiveTV

Live

Kerala

മെഡിക്കല്‍ കോളേജില്‍ രോഗിയോട് ക്രൂരമായി പെരുമാറിയ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു

 മെഡിക്കല്‍ കോളേജില്‍ രോഗിയോട് ക്രൂരമായി പെരുമാറിയ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു
Summary
നഴ്സിങ് അസിസ്റ്റന്റ് സുനിലിനെയാണ് സസ്പെന്‍ഡ് ചെയ്തത്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയോട് ക്രൂരമായി പെരുമാറിയ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. നഴ്സിങ് അസിസ്റ്റന്റ് സുനിലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദ്ദേശിച്ചു. സംഭവം സത്യമാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കാലൊടിഞ്ഞ് കിടപ്പിലായ രോഗിയുടെ കൈവിരലുകള്‍ ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.