LiveTV

Live

Kerala

മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം: സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം: സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
Summary
കണ്ണൂര്‍- കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സാധൂകരിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതി വിധി മറികടക്കാനുള്ള നീക്കം

കണ്ണൂര്‍- കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സാധൂകരിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതി വിധി മറികടക്കാനുള്ള നീക്കം അഗീകരിക്കാനാകില്ലെന്നും ഓര്‍‌ഡിനന്‍സ് സ്റ്റേ ചെയ്യേണ്ടി വരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി കണ്ണൂര്‍‌ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് എന്നിവയിലെ 2016-17 അധ്യയന വര്‍ഷത്തെ പ്രവേശനമാണ് പ്രത്യേക ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ സാധൂകരിച്ചത്. കോളേജുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമടക്കം മറികടന്ന് തലവരിപ്പണം കൈപ്പറ്റിയെന്ന പ്രവേശന മേല്‍നോട്ട സമിതിയുടെയും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടെയും റിപ്പോര്‍ട്ട് അവഗണിച്ചായിരുന്നു സര്‍ക്കാര്‍ നടപടി. ഇത് ചോദ്യം ചെയ്ത് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.